പ.കന്യകാമറിയത്തിന്റെയും വി .അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ഓക്ടോബര്‍ 11 ഞായറാഴ്ച്ച ഇഞ്ചിക്കോറില്‍

ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓക്ടോബര്‍ 11 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഓക്ടോബര്‍ 11 ഞായറാഴ്ച്ച വയ്കുന്നേരം 3.30 ന് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛന്‍ ),ഫാ .വിനോദ് കുര്യന്‍ തേനാട്ടില്‍ IC,ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യ ബലിയില്‍ ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛന്‍ ) തിരുനാള്‍ സന്ദേശം നല്‍കും.ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകുന്നേരം 5 45 ന് വാര്‍ഷികദിനാഘോഷ പരിപാടികള്‍ റവ .ഫാ .ജോസ് ഭരണിക്കുളങ്ങര ഉത്ഘാടനം നിര്‍വഹിക്കും .തുടര്‍ന്ന് വാര്‍ഷിക പൊതുയോഗം ,കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ,സമ്മാനദാനം തുടര്‍ന്ന് സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും .ഈ തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേരുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Top