ഇന്ത്യ പ്രസ്‌ക്ലബ് വി.പി രാജു പള്ളത്തിൽ ഡാള്ളസിൽ സ്വീകരണം നൽകി

പി.പി ചെറിയാൻ
ഗാർലന്റ് (ഡാള്ളസ്): ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കാ വൈസ് പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ഡാള്ളസിൽ എത്തി ചേർന്ന വൈസ് പ്രസിഡന്റ് രാജു പള്ളത്തിന് ന്യൂയോർക്ക് ഡാള്ളസ് ഐപിസിഎൻഎ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.
മാർച്ച് നാല് ശനിയാഴ്ച ഗാർലന്റ് ബെൽറ്റ് ലൈനിലുള്ള ഇന്ത്യ ഗാർഡൻസിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബിജിലി ജോർജ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു.
ഐപിസിഎൻഎ ഡാള്ളസ് യൂണിറ്റിന്റെ പ്രവർത്തനങഅങളെ രാജു പള്ളത്ത് പ്രത്യേകം പ്രശംസിച്ചു. ഓഗസ്റ്റ് അവസാനവാരം ചിക്കാഗോയിൽ നടക്കുന്ന ദേശീയ സമ്മേളനം വൻവിജയമാക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും രാജു അഭ്യർഥിച്ചു. ഐപിസിഎൻഎ നാഷണൾ സെക്രട്ടറി പി.പി ചെറിയാൻ, മുൻ പ്രസിഡന്റുമാരായ എബ്രഹാം തെക്കേമുറി, സണ്ണി മാളിയേക്കൽ, പി.സി മാത്യു (ഡബ്ലിൻ എം.സി), രാജൻ മേപ്പുറം (പ്രവാസി മലയാളി ഫെഡറേഷൻ), ജോസൻ ജോർജ് (കെഎൽഎസ്) എന്നിവർ യോഗത്തിൽ ബെന്നി ജോർജിന്റെ ആദ്യ ശനി പ്രകാശത്തിനു ശേഷം പ്രത്യേക ഡിന്നറും രാജന്റെ ബഹുമാനാർഥം ക്രമീകരിച്ചിട്ടുണ്ട്.
Top