ഇന്ത്യൻ ഡോക്ടർമാരുടെ 35-ാമത് വാർഷിക സമ്മേളനം ന്യൂജേഴ്‌സിയിൽ ജൂൺ 21 മുതൽ

പി.പി ചെറിയാൻ
ന്യൂജേഴ്‌സി: ഇന്ത്യൻ ഒറിജിൻ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് മുപ്പത്തിയഞ്ചാമത് വാർഷിക കൺവൻഷൻ ജൂൺ 21 മുതൽ 25 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ വെച്ചു നടത്തപ്പെടുന്നതാണെന്നു ഫെബ്രുവരി 15 നു ഭാരവാഹികൾ പ്രഖ്യാപിച്ചു.
സംഘടനയുടെ ന്യൂയോർക്ക് ചാപ്റ്ററാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ആതിഥേയത്വം വഹിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുതിർന്ന ലോക നേതാക്കൾ, യുഎസ് സെനറ്റ് അംഗങ്ങൾ ഗവർണർമാർ തുടങ്ങിയവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യ സംരണ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും ആധുനിക ചികിത്സാ രീതികളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുമെന്നും കൺവൻഷൻ ചെയർമാൻ ഡോ.രാജ് ബയ്യാനി പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യൻ വംശജരായ എല്ലാ ഡോക്ടർമാരും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും രജിസ്‌ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു.
Top