ഇന്ത്യന്‍ മീഡിയ അബുദാബി രക്തദാന ക്യാംപ് നടത്തി

അബുദാബി ഃ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ മീഡിയ അബുദാബി ഖാലിദിയയിലെ ബ്ലഡ് ബാങ്കില്‍ നടത്തിയ രക്തദാന ക്യാംപില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സാമൂഹികകാര്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തശേഷം രക്തം ദാനം ചെയ്തു. എംഎല്‍എമാരായ വി. ടി. ബലറാം, കെ. എം. ഷാജി, അബുദാബി ബ്‌ളഡ് ബാങ്ക് പ്രതിനിധി ഡോ. മറീന കാസിം അല്‍ ബസ്താക്കി, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ജോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. blood -gulf2
ഇന്ത്യന്‍ ദേശീയ രക്തദാന ദിനത്തില്‍ രക്തദാനം ചെയ്തവര്‍ക്കെല്ലാം ആള്‍ കേരള ബ്‌ളഡ് ഡൊണേഴ്‌സ് അസോാസിയേഷന്റെ പ്രത്യേക പ്രിവിലേജ് കാര്‍ഡും സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ ഭാരവാഹികളായ പി. എം. അബ്ദുല്‍ റഹാമാന്‍, ടി. പി. ഗംഗാധരന്‍,റാഷിദ്‌ പൂമാടം ,അനിൽ സി ഇടിക്കുള  , മുനീര്‍ പാണ്ട്യാല എന്നിവര്‍ ക്യാംപിനു നേതൃത്വം നല്‍കി.
ഇന്ത്യന്‍ മീഡിയ അബുദാബി ഖാലിദിയ ബ്‌ളഡ് ബാങ്കില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യന്‍ മീഡിയ പ്രസിഡന്‍ര് ജോണി തോമസ്, വി. ടി, ബലറാം എംഎല്‍എ, കെ. എം. ഷാജി എംഎല്‍എ സമീപം
Top