സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലൻഡിലെ വിദ്യാർഥികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്ന് അടുത്തിടെ നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും ഇംഗ്ലീഷ് ഭാഷ കോഴ്‌സുകളിൽ ചേർന്ന് പഠിക്കാനാണ് എത്തുന്നത്.
യൂറോപ്പ് ഇതര രാജ്യങ്ങളിൽ നിന്നും പഠനത്തിനായി അയർലണ്ടിൽ എത്തുന്നവരിൽ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ നിന്നും 9,225 വിദ്യാർത്ഥികളാണുള്ളത്. ചൈനക്കാർ രണ്ടാം സ്ഥാനത്തുണ്ട് (3127) അമേരിക്ക(2578), നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നും 2151 വിദ്യാർത്ഥികളും അയർലണ്ടിൽ വിദ്യാഭ്യാസം ചെയ്യന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആണ് യൂറോപ്പിന് പുറത്തുള്ള വിദ്യാർത്ഥികളുടെ കണക്കുകൾ പുറത്തുവിട്ടത്.
ബിരുദവും, ബിരുദാനന്തര കോഴ്‌സുകളും ലഭ്യമായ ഡബ്ലിനിലെ IBAT കോളേജാണ് യൂറോപ്പിന് പുറത്തുനിന്ന് എത്തുന്നവരിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനങ്ങൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾ 1500 റോളം വരുമെന്നും നിയമ വിഭാഗം വ്യക്തമാക്കുന്നു. 16 വയസ് കഴിഞ്ഞ യൂറോപ്പിന് പുറത്തുനിന്നുള്ളവർ 90 ദിവസത്തിൽ കൂടുതൽ അയർലണ്ടിൽ ചിലവിടുമ്പോൾ ഇമിഗ്രെഷൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണമെന്നും നിയമ മന്ത്രി ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ് ഓർമിപ്പിച്ചു.
ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്ന ചൈന അയർലന്റിലെ പഠനത്തിന് വിദ്യാർത്ഥികളെ അയക്കുന്നതോടൊപ്പം അവർക്കുള്ള പഠന ചിലവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ ലൈഫ് സയൻസ്, എഞ്ചിനീയറിങ്, നഴ്‌സിംഗ്, ബിസിനസ്സ് തുടങ്ങിയ മേഖലകളിലെ പഠനങ്ങൾക്കാണ് അയർലണ്ടിൽ എത്തുന്നത്.
ഇ.യു ൽ നിന്ന് പുറത്തു പോയതിനു ശേഷം യു.കെ തങ്ങളുടെ വിദ്യാർത്ഥി വിസ നിയമങ്ങൾ കടുപ്പിച്ചതോടെ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പ്രധാന യൂറോപ്പ്യൻ രാജ്യം എന്ന ബഹുമതി വൈകാതെ അയർലന്റിന് ലഭിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കുന്നു. ഈ വര്ഷം അയർലണ്ടിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതോടെ വിദേശ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ അയർലന്റിലെത്തുന്നത് ഇന്ത്യക്കാരാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോക റാങ്കിങ്ങിൽ ഡബ്ലിൻ ട്രിനിറ്റി കോളേജിന്റെ സ്ഥാനം മുന്നോട്ട് ഉയർന്നതും പഠിതാക്കളെ ഡബ്ലിനിലേക്ക് ആകര്ഷിക്കുന്നതിനുള്ള കാരണമാകും. പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാനുള്ള അവസരവും അയർലണ്ട് ഒരുക്കുന്നുണ്ട്.