സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലണ്ടിലെ രണ്ടാമത്തെ വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ലായ പ്രീമിയം തുക വർദ്ധിപ്പിക്കുന്നത് ഇത് നാലാം തവണ. രണ്ട് വർഷത്തിനുള്ളിൽ കമ്പനി 6 ശതമാനം തുക വർദ്ധിപ്പിച്ചതനുസരിച്ച് ലായയിൽ അംഗങ്ങൾ ആയവർ പ്രതിവർഷം 150 യൂറോ അധികമായി നൽകേണ്ടിവരും. നിലവിലുള്ള 124 പ്ലാനുകൾക്കും ബാധകമാകുന്ന തരത്തിലാണ് തുക ഉയർത്തിയിരിക്കുന്നത്.
പൊതു ആശുപത്രികളിൽ രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പരിമിതമാണെങ്കിലും ഇൻഷുറൻസിൽ അംഗങ്ങളായവരിൽ നിന്നും ഈടാക്കുന്ന തുക അടച്ചത് കമ്പനിയാണ്. ഇൻഷുറൻസ് ഉള്ളവർക്ക് ഈടാക്കുന്ന തുക ആശുപത്രികൾ വർദ്ധിപ്പിക്കുന്നത് കമ്പനികളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് പ്രീമിയം തുക ഉയർത്തേണ്ടി വന്നിരിക്കുന്നത്. 30 മില്യൺ യുറോക്ക് മുകളിൽ ഇൻഷുറൻസ് കമ്പനികൾക്ക് വാർഷിക ബാധ്യത ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകിയെങ്കിലും കമ്പനികൾക്ക് വർഷത്തിൽ 200 മില്യൺ യൂറോ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണെന്ന് ലായ അറിയിച്ചു.
പൊതു ആശുപതിയിൽ കാത്തിരുപ്പ് നടത്തേണ്ടി വരുന്നവരിൽ ഏറിയ പങ്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോൾ ആശുപത്രി തുക വീണ്ടും ഉയരും. ഇതും തങ്ങൾക്ക് നഷ്ടം വരുത്തിവെയ്ക്കുന്നുവെന്ന് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കുന്നു. 500,000 ഉപഭോക്താക്കളുള്ള ലായ വരും വർഷങ്ങളിൽ പ്രീമിയ തുക ഇനിയും ഉയർത്തുമെന്ന് പ്രതീക്ഷിക്കപെടുന്നുവെന്ന് ഹെൽത്ത് ഇൻഷുറൻസ് വിദഗ്ദ്ധൻ ഡെർമോട്ട് ഗുഡി അറിയിച്ചു. രക്ഷിതാക്കളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ കുട്ടികൾക്കും കവറേജ് ലഭിക്കുന്ന Flex 175 Explore Scheme ഇപ്പോഴും തുടരുന്നുണ്ടെന്ന് ലായ അറിയിച്ചിട്ടുണ്ട്.