സ്വന്തം ലേഖകൻ
ഡബ്ലിൻ: ബ്രിട്ടനു പിന്നാലെ അയർലൻഡും യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുള്ളിൽ തുടരുന്നത് കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് അയർലൻഡ് സാമ്പത്തിക രംഗത്തെ വിദഗ്ധർ അടക്കം കണക്കു കൂട്ടുന്നത്. ഭാവിയിൽ യൂറോപ്യൻ യൂണിയന്റെ പ്രശ്‌നങ്ങളിൽ ഒറ്റയ്ക്കു നിന്നു ബലിയാടാവേണ്ടെന്ന നിലപാടാണ് ഇപ്പോൾ അയർലൻഡിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചിരിക്കുന്നത്.
അയർലൻഡ് യൂറോപ്യൻ യൂണിയൻ വിടണമെന്നും ഒറ്റയ്ക്കു നിൽക്കണമെന്നു ഫൈൻഗായേലും, ഫിന്നാഫെയിലും അടക്കമുള്ള അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തേയ്ക്കു കടന്നു വരുന്ന കുടിയേറ്റക്കാരുടെ ചിലവുകൾ പോലും രാജ്യത്ത് അയർലൻഡിനു ഒറ്റയ്ക്കു പങ്കിടേണ്ടി വരുന്നുണ്ട്. അയർലൻഡിനു തന്നെ വൻ സാമ്പത്തിക ചിലവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ബ്രെക്‌സിറ്റ് വഴി സംഭവിക്കുന്ന നഷ്ടങ്ങൾക്കു യൂറോപ്യൻ യൂണിയൻ മതിയായ പിൻതുണ നൽകാത്തതപക്ഷം യൂണിയനിൽ നിന്നു പിൻവാങ്ങണമെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ അടക്കമുള്ളവരുടെ പക്ഷം.


