ജോലിക്കിടയിൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചാൽ പണിയാകും: കർശന നിയന്ത്രണങ്ങളുമായി അയർലൻഡ്

സ്വന്തം ലേഖകൻ
ഡബ്ലിൻ: ജോലിസ്ഥലങ്ങളിൽ വെച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപൃതമാകുന്നതിനു അയർലണ്ടിൽ വിലക്ക്. രാജ്യത്തെ 56 ശതമാനം സ്ഥാപനങ്ങളും ജോലിസമയത്ത് ഇത് അനുവദിക്കുന്നില്ല. ഇത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ 47 ശതമാനം പേർ ഫേസ്ബുക്കും, 36 ശതമാനം ട്വിറ്ററും ഉപയോഗിക്കുന്നവരാണ്.
ജോലിചെയുന്നതിനിടെ ഇൻസ്റ്റാർഗ്രാം ഉപയോക്താക്കൾ 33 ശതമാനവും വരും. റിക്കോ അയർലൻഡ് ജോലിസ്ഥാപനങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 16 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ള 82 ശതമാനം പേരും വിശ്വസിക്കുന്നത് സോഷ്യൽ മീഡിയ തങ്ങളുടെ ജോലിസ്ഥലങ്ങളിലെ ബന്ധം ഊട്ടി ഉറപ്പിക്കാൻ സഹായകമാകുന്നു എന്നതാണ്. 23 ശതമാനം ആളുകളുടെ അഭിപ്രായത്തിൽ സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലുള്ള മാനുഷിക ബന്ധം പുലർത്താൻ സോഷ്യൽമീഡിയ തടസം നിൽക്കുന്നു എന്നാണ്.
തൊഴിലുടമകളും ജോലിസമയത്തെ ഈ ഉപയോഗത്തെ എതിർക്കുന്നവരാണ്. തൊഴിലാളികൾ തമ്മിലുള്ള ആശയവിനിമയവും, ഉത്പാദനക്ഷമതയും നിലനിർത്താൻ ജോലിസമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് ഗുണകരമാണ് മാനേജ്‌മെന്റ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Top