സ്ത്രീകളെ വിൽപനയ്ക്കു വയ്ക്കുന്ന വെബ് സൈറ്റുകൾക്കെതിരെ കർശന നടപടിയുമായി അയർലൻഡ്

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഓൺലൈനിലൂടെ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന വെബ്‌സൈറ്റുകൾക്ക് അയർലണ്ടിൽ വിയന്ത്രണമേർപ്പെടുത്തി. മണിക്കൂറുകൾക്ക് വിലപറഞ്ഞു സ്ത്രീകളെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ സഹായിച്ചതിന്റെ പേരിൽ പിടിയിലായ വെബ്‌സൈറ്റ് ഉടമ പീറ്റർ മെക്കോർമിക്ക് വേശ്യാവൃത്തി നിയമ പ്രകാരം തടവിലാക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇത്തരം വെബ്‌സൈറ്റുകൾ തിരഞ്ഞ് പിടിച്ചു നിർത്തലാക്കി വരികയാണ്.
തന്റെ ബിസിനസ്സ് സ്‌പെയിനിലേക്ക് പറിച്ചു നടാൻ പീറ്ററിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ശൃംഖല ശ്രമം ആരംഭിച്ചു തുടങ്ങി. യു.കെയിലും നിയന്ത്രണങ്ങൾ വന്നതോടെയാണ് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ കെന്ദ്രീകരിക്കാൻ നിർബന്ധിതമായത്. ഈ ബിസിനസ്സിൽ മെക്കോർമിക്കിനൊപ്പം ഓഡറി കാമ്പാൽ എന്ന വ്യവസായി കൂടെ ചേർന്ന് 2015 ൽ ബിസിനസ്സിൽ 6 ,026 ,465 യൂറോ യുടെ അറ്റാദായം നേടിയിരുന്നു.
10 മുതൽ 49 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന ഈ രംഗത്ത് കാൾസെന്ററുകൾ, പരസ്യ ഏജൻസികൾ, കമ്പ്യൂട്ടർ കൺസൾട്ടിങ്, ഡേറ്റ പ്രോസസിംഗ് വിഭാഗങ്ങളിൽ യുവതീ യുവാക്കൾ ജോലി ചെയ്തു വരികയാണ്. ശിക്ഷ കാലാവധി കഴിഞ്ഞ ശേഷം പീറ്റർ മേക് കോർമിക് വീണ്ടും ബിസിനസ്സിൽ സജീവുമായിരുന്നു.
Top