ജോൺ ടി മാത്യു ഡാള്ളസിൽ നിര്യാതനായി

ഡാള്ളസ്: കുറിയന്നൂർ നന്നുവക്കാട് തെങ്ങുംതോട്ടത്തിൽ ജോൺ ടി.മാത്യു (തമ്പി -77) ഡാള്ളസിൽ നിര്യാതനായി. ദുബായിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് മുൻ ഉദ്യോഗസ്ഥൻ ആയിരുന്ന പരേതൻ 15 വർഷമായി ഡാള്ളസിൽ സ്ഥിരതാമസമായിരുന്നു.
കോന്നി തെങ്ങുംകാവ് മുരുപ്പേൽ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ (ഓസ്‌ട്രേലിയ), സുനോജ്, ഡോ.സ്മിത (ഇരുവരും ഡാള്ളസ്), എന്നിവർ മക്കളും, അടൂർ തോണ്ടലിൽ ഡോ.രഞ്ചി നെൽസൺ, പിറവം മുറംതൂക്കിൽ ലീന ജോർജ് എന്നിവർ മരുമക്കളും ആണ്.
ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ എട്ടു വരെ മെട്രോ ചർച്ച് ഓഫ് ഗോഡ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ച് (13930 distribution way, farmers, tx 75234) പൊതുദർശനവും തുടർന്നു ശനിയാഴ്ച രാവിലെ പത്തിനു സണ്ണിവെൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ വച്ച് (500 us 80, sunnyvale, tx 75182) സംസ്‌കാര ശുശ്രൂഷയും നടക്കും.
Top