ജോസ് എം.ജോർജ് ഓ.ഐ.സി.സി. ഓഷ്യാന കൺവീനർ !വിദേശ മലയാളികളെ സജീവമാക്കാനുള്ള കെ.സുധാകരന്റെ പ്രത്യേക താല്പര്യം ഒഐസിസിക്ക് ഉണർവാകുന്നു.

തിരുവനന്തപുരം:കോൺഗ്രസിന്റെ പോഷക സംഘടനയായ ഓ.ഐ.സി.സി. ഓഷ്യാന കൺവീനറായി ജോസ് എം.ജോർജിനെ കെ.പി.സി.സി നിയമിച്ചു. ഒ.ഐ.സി.സി എല്ലാ വിദേശ രാജ്യങ്ങളിലും പുനഃസംഘടിപ്പിക്കുന്നതിന്‍റ ഭാഗമായിട്ടാണ് ജോസിന്റെ നിയമനം .കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ്​ ഓഷ്യാന കൺവീനറായി ജോസ് എം.ജോർജിനെ നോമിനേറ്റ് ചെയ്തത് .കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സജീവ രാഷ്ട്രീയ പ്രവർത്തകനാണ് ഓസ്‌ട്രേലിയയിൽ കുടിയേറിയിരിക്കുന്ന ജോസ് എം ജോർജ് .

ഓസ്ട്രേലിയായിലെ ഓ.ഐ.സി.സി. യുടെ സ്ഥാപക പ്രസിഡൻറും കെ.എസ്​.യു മുന്‍ ഇടുക്കി ജില്ല- ഭാരവാഹിയും, സൗദി അറേബ്യയിലെ റിയാദ് മുന്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു ജോസ് എം ജോർജ് . റിയാദിൽ ശക്തമായി പ്രവർത്തിച്ചിരുന്ന കലയുടെ മുൻ പ്രസിഡൻറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശ്രദ്ധേയമാർന്ന പല പരിപാടികളും സംഘടിപ്പിച്ച് ഓ.ഐ.സി.സി ഓസ്ട്രേലിയായ്ക്ക് ഒരു മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുവാൻ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിന് മുൻപ്‌ കഴിഞ്ഞിട്ടുണ്ട്.

മലേഷ്യാ, സിങ്കപ്പൂർ, ന്യൂസിലാൻഡ്, ഫിജി, പപ്പുവ ന്യൂഗിനി, തുടങ്ങിയ സ്ഥലങ്ങളും ഓസ്ട്രിയ, ജോർജിയ, റഷ്യ, ലൈബീരിയാ തുടങ്ങിയ സ്ഥലങ്ങളുടെ അധിക ചുമതലയും കെ.പി.സി.സി. ജോസ് എം ജോർജിനെ നൽകിയിട്ടുണ്ട്. ഗ്ലോബല്‍​ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓഷ്യാന യുടെ വിവിധ രാജ്യങ്ങളിൽ അഡ്​ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്​​നും ഓ.ഐ.സി.സി. ഓഷ്യാന കൺവീനറായ ജോസ് എം ജോർജിന്റെ നേതൃ​ത്വ​ത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള​ അറിയിച്ചു.

കേരള ന്യൂസ് പത്രത്തിന്റെയും കേരള ന്യൂസ് ചാനലിന്റെയും ചീഫ് എഡിറ്ററായ ജോസ് എം.ജോർജ് മികച്ച സംഘാടകനാണ്. ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ ചീഫ് എഡിറ്റേഴ്സ് ഗിൽഡിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ജോസ് എം ജോർജ് പ്രവർത്തിക്കുന്നു.സിപിഎം പാർട്ടിയുടെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിന്റെ പൃതു സഹാദരന്റെ മകനാണ് ജോസ് എം ജോർജ് .

Top