കെ സുരേന്ദ്രൻ സംശുദ്ധ രാഷ്ട്രീയത്തിനുടമ : ദമ്മാം ഒ ഐ സി സി

ദമ്മാം: കെ പി സി സി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി സി സി പ്രസിഡണ്ടുമായിരുന്ന കെ സുരേന്ദ്രൻറെ നിര്യാണത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അനുശോചിച്ചു. ജീവിതത്തിൻറെ അവസാന മണിക്കൂറുകളിലും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഐ എൻ ടി യു സി യുടെ അഖിലേന്ത്യാ സെക്രട്ടറി കൂടിയായ കെ.സുരേന്ദ്രൻറെ ആകസ്മിക നിര്യാണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും ഐ എൻ ടി യു സി ക്കും തീരാനഷ്ടമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ അനുശോചന കുറിപ്പിൽ പറഞ്ഞു.

കരുത്തുറ്റ സംഘാടകൻ, മികച്ച പ്രാസംഗികൻ, തെഴിലാളി നേതാവ് എന്നീ നിലകളിൽ ജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കെ.സുരേന്ദ്രൻ സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നുവെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം, ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വേണുഗോപാൽ തളിപ്പറമ്പ്, ജനറൽ സെക്രട്ടറി മുസ്തഫാ നണിയൂർ നമ്പ്രം എന്നിവർ അനുശോചന കുറിപ്പിലൂടെ വ്യക്തമാക്കി.

Top