പി.പി ചെറിയാൻ
മിൽപിറ്റാസ് (കാലിഫോർണിയ): ഇന്ത്യയുടെ 68-ാമത് റിപബ്ലിക്ക് ദിനാഘോഷം ജനുവരി 26 നു ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ സമുചിതമായി ആഘോഷിച്ചു. കാലിഫോർണിയയിൽ നിന്നും തൊട്ടടുത്ത സംസ്ഥാനമായ നവേഡയിൽ നിന്നും ഇന്ത്യൻ അമേരിക്കൻ കമ്മ്യൂറ്റിറ്റിയിൽ നിന്നുള്ള നൂറുകണക്കിനു ആളുകളാണ് റിപബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ കമ്മ്യൂണിറ്റി സെന്ററിൽ എത്തി ചേർന്നത്.
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യ കോൺസുൽ ജനറൽ വെങ്കിടേശൻ അശോകായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഈ വർഷം എഴുപതാമതു സ്വാതന്ത്രദിനാഘോഷങ്ങൾക്കു മാറ്റു കൂട്ടുന്നതിനാണ് യുഎസ് കോൺഗ്രസിൽ ഇന്ത്യൻ വംശജർക്കു ലഭിച്ച അംഗീകാരമെന്നു കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇമ്മിഗ്രന്റ്‌സിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു ഓപ്പൺ ഹൗസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നു വെങ്കിടേശൻ പറഞ്ഞു.
റിപബ്ലിക്ക് ദിനാഘോഷങ്ങളിൽ അസംബ്ലി ഡിസ്ട്രിക്ട് മെമ്പർ ആശാ കല്ലറ, കിലോഫോർണിയ മേയൻ സുവിത വൈദ്യനാഥൻ, കാലിഫോർണിയ കൗൺസിലർമാർ റിഷികുമാർ എന്നിവർ പങ്കെടുത്തു.