കെ.ഇ. ഏബ്രഹാം (80) ന്യൂയോർക്കിൽ നിര്യാതനായി

മൊയ്തീൻ പുത്തൻചിറ
ന്യൂയോർക്ക്: ദീർഘകാലമായി ന്യൂയോർക്ക് റോക്ക്‌ലാന്റ് കൗണ്ടിയിലെ ഓറഞ്ച്ബർഗിൽ സ്ഥിരതാമസക്കാരനായിരുന്ന വടശ്ശേരിക്കര കലദിക്കാട്ടിൽ ഏബ്രഹാം (തങ്കച്ചൻ) ഫെബ്രുവരി 16 വ്യാഴാഴ്ച നിര്യാതനായി.
വടശ്ശേരിക്കര കലദിക്കാട്ടിൽ പരേതനായ ഈശോയുടേയും ഏലിയാമ്മയുടേയും ഇളയ മകനാണ് പരേതൻ. കഴിഞ്ഞ 36 വർഷങ്ങളായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണ് സഹധർമ്മിണി.
ശവസംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 8:30 മുതൽ 12:00 മണിവരെ  യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ (4 റിവർവ്യൂ പ്ലേസ്, യോങ്കേഴ്‌സ്, ന്യൂയോർക്ക് 10702) വെച്ച് നടത്തപ്പെടും. തുടർന്ന് 1:30ന് റോക്ക്‌ലാന്റ് സെമിത്തേരിയിൽ (201 കിംഗ്‌സ് ഹൈവേ, സ്പാർക്കിൽ, ന്യൂയോർക്ക് 10976) സംസ്‌ക്കാരവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സാം 914 954 0198, സണ്ണി 917 756 4589.
സെന്റ് തോമസ് പള്ളി പി.ആർ.ഒ. മാത്യു ജോർജ് അറിയിച്ചതാണ് ഈ വിവരങ്ങൾ.
Top