പി.പി ചെറിയാൻ
ഡാളസ്: ഡാളസ് വിമാനത്താവളത്തിൽ വന്നിറങ്ങിയ വിയറ്റ്‌നാമിൽ നിന്നുള്ള ഒരു യാത്രക്കാരിയിൽ നിന്നും 22 പൗണ്ട് അനധികൃത മൃഗങ്ങളുടെ മാംസം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻസ് പിടികൂടി.
ഇന്ന് ഫെബ്രുവരി 10 വെള്ളിയാഴ്ച വിമാനത്താവള അധികൃതരാണ് ഈ വിവരം ഔദ്യോഗികമായി മാധ്യമങ്ങൾക്കു നൽകിയത്. അമേരിക്കയിൽ ഗ്രീൻ കാർഡ് ഉള്ളതിനാൽ ഇവരെ പിന്നീട് വിട്ടയച്ചു. ചിക്കൻ, പന്നി, പശുമാംസം, തലച്ചോറ്, ഹൃദയം തുടങ്ങിയ നിയമവിരുദ്ധമായ മാംസ ഭാഗങ്ങളാണ് പിടിച്ചെടുത്തത്.
വിദേശരാജ്യങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന റോ മീറ്റ് മാംസം രോഗ കാരണമായി തിരൂമെന്നതിനാൽ കർശമായി നിയന്ത്രിച്ചിട്ടുള്ളതാണ്. കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ അഗ്രിക്കൾച്ചറൽ സ്‌പെഷ്യലിസ്റ്റുകൾ വളരെ കർശനമായി പരിശോധനയാണ് നടത്തുന്നത്.
മാംസം കൊണ്ടു വന്ന വിവരം കസ്റ്റംസ് ഡിക്ലറേഷനിൽ ഉൾപ്പെടുത്താതിരിക്കുന്നതു കുറ്റകരമാണെന്നും സംശയം തോന്നിയാൽ ബാഗുകൾ പരിശോധിച്ചു സാധനങ്ങൾ പിടിച്ചെടുക്കുന്നതിനും മേൽനടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു സിബിപി പോർട്ട് ഡയറക്ടർ ക്ലീറ്റസ് ഹണ്ട് പറഞ്ഞു. വിദേശത്തു നിന്നും വരുന്നവർ ഇത്തരത്തിലുള്ള മാംസം കൊണ്ടു വരുന്നതു ഒഴിവാക്കണമെന്നും ഇദ്ദേഹം അഭ്യർഥിച്ചു.