ലക്ലിങ്ടൺ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജർക്കു വിജയം

പി.പി ചെറിയാൻ
ലക്‌സിങ്ടൺ(മസാച്യുസൈറ്റ്‌സ്): മസാച്യുസൈറ്റ്‌സിലെ ചരിത്ര പ്രസിദ്ധമായ ലക്‌സിങ്ടൺ ടൗണിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ അമേരിക്കൻ വംശജർക്കു വൻ വിജയം.
മാർച്ച് ആറിനു തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നരെയ്ൻ ബാട്ടിയ, സണ്ണി ചന്ദ്ര, ദിനേഷ് പട്ടേൽ, വനീത കുമാർ, ഹേമഭട്ട്, വികാസ് കിങ്ങർ എന്നിവരാണ് ടൗൺ മീറ്റിങ്ങ് സീറ്റിൽ വിജയിച്ചത്.
ലക്‌സിങ്ടൺ തിരഞ്ഞെടുപ്പിൽ ഒരേ സമയം ഇത്രയും സ്ഥാനാർഥികൾ വിജയിക്കുന്നതു ആദ്യമായാണ്. ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനു നേതൃത്വം നൽകിയതു ലക്‌സിങ്ടണിലുള്ള സഞ്ജയ് പഡക്കിയാണ്. സ്‌കൂൾ കമ്മിറ്റികളിലും ഇന്ത്യൻ വംശജർ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ അമേരിക്കൻ വംശജർക്കു ശക്തമായ മുന്നേറ്റം ഉണ്ടാക്കുവാൻ സഹായിച്ചവർക്കു നരെയ്ൻ ബാട്ടിയ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈ വിജയം ആവർത്തിക്കുവാൻ എല്ലാവരും തുടർന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യൻ വംശജർ പ്രാദേശിക തലത്തിൽ ഇത്രയും അധികം സീറ്റുകൾ കരസ്ഥമാക്കിയ അമേരിക്കൻ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ്
Top