ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു.

റോബിന്‍ ജോസഫ്

ലിമെറിക്ക് : ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു. 2017-2018 വര്‍ഷത്തെ കൈക്കാരന്മാര്‍ ആയി ബിജു തോമസ്‌ ചെത്തിപ്പുഴ,ജോജോ ദേവസി എന്നിവരെ തെരഞ്ഞെടുത്തു. 2017 വര്‍ഷത്തെ കൈക്കാരനായി ബിജു തോമസ്‌ ചെത്തിപ്പുഴ ശനിയാഴ്ച ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിനിധിയോഗം സെക്രട്ടറി ആയി യാക്കോബ് മണവാളനെയും പി.ആര്‍.ഒ ആയി റോബിന്‍ ജോസഫിനേയും തെരഞ്ഞെടുത്തു.

2017-2018 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ് .

റെവ.ഫാ.റോബിന്‍ തോമസ്‌ (അധ്യക്ഷന്‍)
ബിജു തോമസ്‌
ചെത്തിപ്പുഴ,ജോജോ ദേവസി,റോബിന്‍ ജോസഫ് , യാക്കോബ് മണവാളന്‍, റ്റിസണ്‍ .റ്റി .പഴയിടത്ത് ,അനില്‍ ആന്റണി , ഷൈന്‍ ജോസഫ് , സോണി തോമസ്‌ ,രമ്യാ സണ്ണി ,ലീനാ ഷെയ്‌സ്,സിബി തോമസ് ,സാലി ഈപ്പച്ചന്‍ , ദിവ്യ ആന്‍സ്.സീറോ മലബാര്‍ ചര്‍ച് ലിമെറിക്ക് ചാപ്ലയിന്‍ റെവ.ഫാ.റോബിന്‍ തോമസ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരുകയും മുന്‍ വര്‍ഷത്തെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു .
റോബിന്‍ ജോസഫ് (പി.ആര്‍.ഒ,സീറോ-മലബാര്‍ ചര്‍ച്ച് ,ലിമെറിക്ക് )

Top