ഡാലസ്: ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനൊന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘രോഗ ചികിത്സ’ എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും വൈദ്യ ശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തൃശൂർ സ്വദേശിയായ ഡോ. കുര്യാക്കോസ് വി. തെക്കെത്തലയായിരിക്കും ഈ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം ഭിഷഗ്വരന്മാരും ചർച്ചകളിൽ പങ്കെടുക്കുന്നതാണ്.
ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും വൈദ്യ ശാസ്ത്ര രംഗത്തെക്കുറിച്ചും രോഗ ചികിത്സാ രീതികളെക്കുറിച്ചും കൂടുതൽ അറിയുവാനും താത്പര്യമുള്ള എല്ലാ ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പത്താമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം. ടി. ആൻറണി അനുസ്മരണം’ ആയിട്ടാണ് നടത്തിയത്. ആദ്യകാല അമേരിക്കൻ മലയാളിയും ന്യൂയോർക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ജോസഫ് മുണ്ടശ്ശേരി, എം. പി. പോൾ, സി. ജെ. തോമസ്, കേശവദേവ്, ഉറൂബ്, മലയാറ്റൂർ രാമകൃഷ്ണൻ, കോവിലൻ, നന്ദനാർ, ഓ. എൻ. വി., എം. ടി., സത്യൻ, യേശുദാസ്, ചെറിയാൻ കെ. ചെറിയാൻ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. മുണ്ടശ്ശേരിയുടെ കടുത്ത ആരാധകനും അദ്ദേഹത്തിൻറെ ആശയങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കിയിരുന്ന ആളുമായിരുന്നു ആൻറണിച്ചേട്ടൻ. 2016 ജനുവരി 29നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. ‘അമ്മിണി’, ‘ഡോ. ഘോഷ്’, നിർമൽകുമാർ എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളിൽ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിൻറേത്. അന്തരിച്ച പ്രൊഫ. എം. ടി. ആൻറണിയുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരുന്നു ഈ അനുസ്മരണം നടത്തിയത്. അദ്ദേഹവുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയുണ്ടായി.
ഡോ. തെരേസാ ആൻറണി, ചെറിയാൻ കെ. ചെറിയാൻ, ഡോ. ബി. ആർ. പി. ഭാസ്‌കർ, ജോസ് മുണ്ടശ്ശേരി, മിസിസ് ഷെട്ടി, ഡോ. കുര്യാക്കോസ് വി. തെക്കെത്തല, സി. എം. സി., ഡോ: എൻ. പി. ഷീല, ഡോ. ആനി കോശി, മാത്യു നെല്ലിക്കുന്ന്, മനോഹർ തോമസ്, രാജു തോമസ്, അലക്‌സ്, ജോസഫ് പൊന്നോലി, സജി കരിമ്പന്നൂർ, വർഗീസ് സ്‌കറിയ, ജോൺ തോമസ്, തെരേസ ജേക്കബ് തോമസ്, കുരുവിള ജോർജ്ജ്, വർഗീസ് എബ്രഹാം ഡെൻവർ, സി. പൗലോസ്, പി. പി. ചെറിയാൻ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..


