ലോക് ഡൗൺ പ്രവാസികളെ തിരിച്ചെത്തിച്ച ശേഷം മതിയായിരുന്നു കെ മുരളീധരൻ എം.പി.

ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് പ്രവസികളെ നാട്ടിലെത്തിച്ച ശേഷം മതിയായിരുന്നു എന്ന് കെ. മുരളീധരൻ എം പി പറഞ്ഞു മറ്റ് രാജ്യങ്ങൾ അങ്ങിനെയാണ് ചെയ്തത്.കേന്ദ്രത്തിന്റെ നടപടി പിന്തുടർന്ന കേരളത്തിനെങ്കിലും ഈ നിലപാട് മാറ്റിയിരുന്നുവെങ്കിൽ ഇപ്പോഴെക്കും സംസ്ഥാനത്തിന് രോഗമുക്തി നേടാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജോലി നഷ്ടം പ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് അടിയന്തിരമായി പുന:രധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസികൾ മരിച്ചു വീഴും മുമ്പ് നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മലബാർഡവലെപ്മെൻ്റ് ഫോറം കോഴിക്കോട് നോർക്കാ ഓഫിസിനു മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.ഡി.ഫ് വൈസ് പ്രസിണ്ടണ്ട് എസ് എ അബുബക്കർ ആദ്ധ്യക്ഷം വഹിച്ചു. എം.ഡി ഫ് ഉന്നതാധികാര സമിതി ചെയർമാൻ യു.എ നസീർ രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ ചീഫ് കോർഡിനേറ്റർ ഷൗക്കത്ത് അലി എരോത്ത് ,എം.ഡി ഫ് ഭാരവാഹികളായ ഓ കെ മൻസൂർ ,ഇസ്മായിൽ പുനത്തിൽ, അഡ്വ: പ്രദീപ് കുമാർ ,കെ .സി അബ്ദുറഹിമാൻ, മിനി എസ്സ് നായർ ,എം .ഡി ഫ് ദുബൈ ചാപ്റ്റർ സെക്രട്ടറി സഹൽ പുറക്കാട് കനഡാ ചാപ്റ്റർ പ്രസിണ്ടണ്ട് വാഹിദ് പേരാമ്പ്ര,, എന്നിവർ സംസാരിച്ചു

എം ഡി എഫ് ഭാരവാഹികളായ ,അബ്ദുറബ്ബ് നിസ്താർ ,പി എ അസാദ് ,സി എൻ അബുബക്കർ ,പ്രത്യു രാജ്, സലിം പാറക്കൽ ,സുലൈമാൻ കുന്നത്ത് , മരക്കാർ പെരുമണ്ണ ,ഓ അബ്ദുൾ അസിസ് എന്നിപർ നേതൃത്വം നൽകി.വിദേശ രാജ്യങ്ങളിൽ നിന്ന് മരണപ്പെട്ട കോവിഡ് രോഗികളുടെ ആശ്രിതർക്ക്
അടിയന്തിര സഹായം നൽകുക.

പ്രവാസികളൾക്ക് നാട്ടിൽ സംരഭങ്ങൾ ആരംഭിക്കാൻ 5 ലക്ഷം മുതൽ 10 ലക്ഷം വരെ പലിശ ഇല്ലാത്ത അടിയന്തിര വായ്പ നൽകുക.ഇതിന് ഗവൺമെൻ്റ് ഗാരൻ്റി നൽകണം പാസ്പോർട്ടിൻ്റെ കോപ്പിയും വിസയുടെ കോപ്പിയും മാത്രം നൽകിയാൽ സഹായം കിട്ടണം.പ്രവാസി സംരഭകരെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന വിദഗ്ദ്ദ തൊഴിലാളികളെയും ഉൾപ്പെടുത്തി നിരവധി കൺസോ ഷ്യങ്ങൾ രൂപീകരിച്ച് വ്യവസായങ്ങളും വ്യാപാരങ്ങളും ആരംഭിക്കാൻ ഗവൺമെൻ്റ് മുൻകൈ എടുക്കണം

മടങ്ങി വരുന്ന സാധാരണ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ലോക മലയാളികളായ വലിയ സംരഭകരെ കൊണ്ട് കേരളത്തിൽ അവരുടെ സ്ഥാപനങ്ങൾ അരംഭിക്കാൻ അവസരം നൽക്കണം.ജോലി നഷ്ട്ട പെട്ട് തിരിച്ചെത്തുന്ന പാവപ്പെട്ട പ്രവാസിക്ക് വീട് വെക്കാൻ പുർണ്ണമായ പണം പലിശയില്ലാതെ നൽകുകയും സബ്സിഡി നൽകുകയും വേണം.പെൺമക്കളെയോ ,സഹോദരിമാരെയൊ വിവാഹം കഴിക്കാൻ ബാധ്യതയുള്ള പ്രവാസിക്ക് ആവശ്യമുള്ള വിവാഹ ധനസഹായം നൽകണം

സഹായം നൽകാനുള്ള പണം സുരുപിക്കാൻ പ്രവാസി സഹായ ഫണ്ട് രുപീകരിക്കണം.ഗവൺമെൻ്റി കൈവശമുള്ള എക്ടർ കണക്കിന് ഭുമി തൽപര്യമുള്ള പ്രവാസികൾക്ക് കൃഷിക്കായി പാട്ടത്തിന് നൽകണം.എന്നി പ്രധാന കാര്യങ്ങൾ പ്രവാസി പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.ഡി.ഫ് സമരം സംഘടപ്പിച്ചത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.രണ്ട് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങെൾ വീണ്ടും ആവശ്യപ്പെടും. അനുകുല നിലപാട് വന്നില്ലങ്കിൽ എം.ഡി ഫ് പ്രവാസി കുടുംബംഗങ്ങളെ അണിനിരത്തി പ്രക്ഷോപം ആരംഭിക്കുക്കുന്ന് എം.ഡി ഫ് ജന.സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.സമരത്തിൽ ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ‘സ്വാഗതവും ട്രഷറർ വി.പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു

Top