സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ യുവജനങ്ങളിൽ ലഹരി ഉപയോഗത്തിന്റെ തോത് വർധിക്കുന്നതായി റിപ്പോർട്ട്. ക്രോസ്സ് ബോർഡർ ഗവണ്മെന്റ് ഏജൻസിയായ എൻ.എ.സി.ഡി.എ നടത്തിയ പഠനത്തിലാണ് ലഹരിയുടെ നിയമവിരുദ്ധമായ തോത് വർധിക്കുന്നതായി കണ്ടെത്തിയത്. 2014 15 ൽ കഞ്ചാവ്, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയുടെ ഉപയോഗം 10 വർഷത്തിനിടക്ക് ഉയർന്ന നിരക്ക് രേഖപ്പെടുത്തി. സൗത്ത് ഡബ്ലിനിൽ മാത്രം പത്ത് പേരിൽ ഓരോരുത്തർ വീതം ലഹരിക്ക് അടിമപെട്ടവരാണെന്ന് കണ്ടെത്തപ്പെട്ടു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലുംവടക്കൻ അയർലന്റിലും ഒരുമിച്ച് നടത്തിയ പഠനങ്ങൾ 9 ,505 പേർ ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി. ഡബ്ലിൻ, വിക്ക് ലോ, കിൽഡെയർ എന്നീ സ്ഥലങ്ങളിൽ ലഹരി ഉപയോഗം വർധിച്ചുവരുമ്പോൾ, കോർക്ക്, കേറി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവ് രേഖപ്പെടുത്തി.
15 വയസ്സ് 35 വയസ്സ് വരെയുള്ളവരെ വിധേയമാക്കി നടത്തിയ പഠനത്തിൽ സ്ത്രീകളെക്കാളും കൂടുതൽ പുരുഷന്മാരിലാണ് ലഹരി ഉപയോഗം കൂടുതലും നടക്കുന്നത്. ലഹരി പദാർത്ഥങ്ങളിൽ കഞ്ചാവിനാണ് ഉപഭോക്താക്കൾ കൂടുതലുള്ളത്. ഗാൽവേ, മായോ, റോസ്‌കോമൺ പ്രദേശങ്ങളിലും ലഹരി ഉപയോഗിക്കുന്നവർ കൂടിവരുന്നതായും കണ്ടെത്തപ്പെട്ടു. വിഷാദ രോഗികളും ലഹരി പദാർഥങ്ങൾ ആശ്വാസം കണ്ടെത്താൻ ശ്രമം നടത്തുന്നുവെന്നും ഈ പഠനങ്ങളിൽ വ്യക്തമാകുന്നു. പഠനങ്ങളിൽ കണ്ടെത്തിയ വിശദംശങ്ങളുടെ അടിസ്ഥാനത്തിൽ അയർലണ്ടിലെ നാഷണൽ ഡ്രഗ് സ്ട്രാറ്റജിയിൽ കർശനമായ നിയമം ആവിഷ്‌കരിക്കുമെന്നു കമ്യൂണിറ്റിവ്‌സ് ആൻഡ് നാഷണൽ ഡ്രഗ് സ്ട്രാറ്റജി മിനിസ്റ്റർ കാതറിൻ ബൈൻ വ്യക്തമാക്കി.