ശ്രീകുമാർ ഉണ്ണിത്താൻ
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺ വൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.ഫൊക്കാനാ കേരളാ കൺവൻഷനു തോമസ് ചാണ്ടി എം എൽ യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിക്കു ഉടൻ രൂപം നൽകും. മുൻ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ കേരളാ കൺ വൻഷൻ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .
മാധ്യമ,ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പരിപാടികൾ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടത്തും.ഫൊക്കാന കേരളം സർക്കാരുമായി ചേർന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകർഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നൽകി കഴിഞ്ഞു .വിനോദ സഞ്ചാര രംഗത്തെ ഏറ്റവും വലിയ മുതൽക്കൂട്ടായിരിക്കും ഫൊക്കാനയുടെ ടൂറിസം പ്രോജക്ട് .ഫൊക്കാനയുടെ ടുറിസം പ്രോജക്ട് കേരളാ കോ ഓർഡിനേറ്റർ റെജി ലൂക്കോസിന്റെ നേതൃത്വത്തിൽ ആണ് പ്രോജക്ടിന് അന്തിമ രൂപം നൽകുക.ഫൊക്കാനയുടെ നേതൃത്വം ഈ പ്രോജക്ട് കേരളാ സർക്കാരിന് സമർപ്പിക്കും.

ഫൊക്കാനാ കൺവെൻഷനിൽ പങ്കെടുക്കാൻ നോർത്ത് അമേരിക്കയിൽ നിന്നും ഇരുനൂറ്റി അൻപതിൽ പരം ഡെലിഗേറ്റ്‌സും കേരളാ കൺവൻഷനിൽ പങ്കെടുക്കും.അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ ഗവൺമെന്റ് തലത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം, പ്രവാസികൾക്ക് സാമൂഹികനീതി കേരളത്തിൽ നേടിയെടുക്കുക എന്നതുകൂടിയാണ് കൺവെൻഷന്റെ ലക്ഷ്യം.
ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾ കേരള ജനതയുടെ മുന്നിൽ അവതരിപ്പിക്കുകയും സഹായം വേണ്ടവരെ കണ്ടുപിടിച്ച് സഹായം നൽകാനുമാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്.കേരളത്തിലെ കലാകാരന്മാർക്കും കലാകാരികൾക്കും ഫൊക്കാന എക്കാലവും പ്രത്സാഹനം നൽകിയിട്ടുണ്ട്. ‘ഭാഷയ്‌ക്കൊരു ഡോളർ’ ഫൊക്കാനയുടെ മലയാള ഭാഷയും , സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊജക്ടുകളിൽ ഒന്നുമാത്രമാണ്.ഏതൊരു ജനതയുടേയും, സാമൂഹികവും, സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ഠിതമായ വികസനത്തിലൂടെയാണെന്ന തിരിച്ചറിവാണ് അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാനായുടെ കേരളപ്രവേശം കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിലായി നടത്തിവരുന്നത് .മാതൃഭാഷാ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ മാനവികതയും, സാമൂഹ്യബോധവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിനു കാരണം . കഴിഞ്ഞ മുപ്പത്തിരണ്ട് വർഷങ്ങൾ അമേരിക്കൻ മലയാളികളുടെ സ്പന്ദനമായിമാറാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞതും ഇതുകൊണ്ടു മാത്രമാണ്.. ഫൊക്കാനയുടെ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.
ബിസിനസ് സെമിനാർ, മാധ്യമസെമിനാർ, ചാരിറ്റി പ്രോഗ്രാം, കലാപരിപാടികൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന വിവിധ സെഷനുകളിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കുകൊള്ളുക.
ഫൊക്കാനാ കേരളാ കൺ വൻഷൻ മെയ് ഇരുപത്തിഏഴിന് കേരളത്തിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായ ആലപ്പുഴ ലേക്ക് പാലസ് കൺ വൻഷൻ സെന്ററിൽ വച്ച് നടത്തുവാൻ ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുമ്പോൾ ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റു മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.ജീവകാരുണ്യം,ഭാഷയ്‌ക്കൊരു ഡോളർ ,മറ്റു പദ്ധതികൾ,വ്യക്തിഗത പദ്ധതികൾ ,ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും.രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടക്കും .കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ഓ.രാജഗോപാൽ എം എൽ എ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യം .
ഫൊക്കാനാ കേരളാ കൺവൻഷന് ചുക്കാൻ പിടിക്കുന്നത്തിനു വേണ്ടി ഒരു കമ്മിറ്റി രൂപ്പികരിച്ചു, പ്രസിഡന്റ് തമ്പി ചാക്കോ , സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രഷറർ
ഷാജി വർഗീസ് ;അസോ. സെക്രട്ടറി ഡോ. മാത്യു വർഗീസ്;അഡീഷണൽ അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്അസോ. ട്രഷറർ ഏബ്രഹാം കളത്തിൽഅഡീ. അസോ. ട്രഷറർസണ്ണി മറ്റമന, ട്രസ്റ്റി ബോർഡ്: ജോർജി വർഗീസ്, ഫൌണ്ടേഷൻ ചെയർമാൻ പോൾകറു കപള്ളിൽ, കൺവെൻഷൻ ചെയർമാൻ മാധവൻ നായർ വിമെൻസ് ഫോറം ചെയർപേഴ്‌സൺ ലീലാമരട്ടു, മാമൻ സി ജേക്കബ്, ടി സ് ചാക്കോ, നാഷണൽ കോഓർഡിനേറ്റർ സുധ കർത്താ, പി ആർ ഒ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ കേരളാ കൺവൻഷന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും