ലീമെറിക് :കൗണ്ടി ലീമെറിക്ക് ആശുപത്രിക്ക് മുന്നില്‍ വെടിവെപ്പില്‍ പരിക്കേറ്റ അജ്ഞാതന്‍ മരിച്ചു ! ലീമെറിക് ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് മുന്‍പിലാണ് ഉച്ചയ്ക്ക് ശേഷം 3.20 കൂടി അജ്ഞാതനെ ശരീരത്തില്‍ വെടിയേറ്റ് ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഗാര്‍ഡ സംഭവ സ്ഥലത്തെത്തുകയും ഇയാള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ആശുപത്രി പരിസരത്തുള്ള പള്ളിക്ക് സമീപം വെടിയേറ്റ നിലയില്‍ കണ്ടെത്തിയ 60 വയസുകാരന്‍ മരിച്ചുവെന്ന് ഗാര്‍ഡ വക്താവ് സ്ഥിരീകരിച്ചു. മൃതശരീരം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുകയാണ്.ഗാങ്ങ് വാര്‍ പകയാണോ എന്നും ഗാര്‍ഡ അന്യോഷിക്കുന്നു.


