സ്വന്തം ലേഖകൻ
ദോഹ. ഖത്തറിലെ പ്രമുഖ അഡ്‌വർട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ് ളസ് ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കായിക ദിനത്തിന്റെ ആവേശം ഉയർത്തിപ്പിടിച്ച് പ്രത്യേകം തയ്യാറാക്കിയ ജഴ്‌സികളുമണിഞ്ഞ് രാവിലെ സലത്ത ഗ്രൗണ്ടിൽ കമ്പനിയിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്ത കൂട്ട നടത്തത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. ആരോഗ്യകരമായ ജീവിതത്തിന് നടത്തം ശീലമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നടത്തവും തുടർന്നു നടന്ന കൂട്ടയോട്ടവും മുഴുവൻ ആളുകളിലും കായിക ദിനത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു. അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഖത്തറിന്റെ ദേശീയ കായിക ദിനത്തിൽ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകൾക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും. പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്റെ ചിന്താഗതിയിലും പ്രവർത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, കൺസൽട്ടന്റ് എലീയാസ് ജേക്കബ്, മാർക്കറ്റിംഗ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് വടക്കാങ്ങര, അഫ്‌സൽ കിളയിൽ, സിയാഹുറഹ് മാൻ, ജോജിൻ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ആനന്ദ് ജോസഫ്, ഫ്‌ളോറ ഫെർണാണ്ടസ്, ഷാജി മോനായ്, ജിന്റോ സൈബാസ്റ്റിയൻ, ഖാജാ ഹുസൈൻ പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പഌനറ്റ് ഹോം ഇന്റീരിയർ കമ്പനി ജീവനക്കാരുമായുളള സൗഹൃദ ഫുട്‌ബോൾ മൽസരവുമായിരുന്നു കായിക ദിനത്തിന്റെ സുപ്രധാന പരിപാടി. കമ്പനി മാനേജിംഗ് ഡയറക്ടർ ഷാജഹാൻ മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതൽ ആകർഷകമാക്കി.

ഫോട്ടോ. 1. ദേശീയ കായിക ദിനത്തിൽ പങ്കെടുത്ത മീഡിയ പഌ്, പഌനറ്റ് ഹോം ഇന്റീരിയർ കമ്പനി ടീമുകൾ
ഫോട്ടോ. 2. ദേശീയ കായിക ദിനത്തിൽ പങ്കെടുത്ത മീഡിയ പഌ്, പഌനറ്റ് ഹോം ഇന്റീരിയർ കമ്പനി ടീമുകൾ തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ ഉദ്ഘാടനം ചെയ്യുന്നു.