സഫിയ അജിത്തിന്റെ ദീപ്തസ്മരണയിൽ നവയുഗം സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ
ദമ്മാം:  : നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, സൗദി അറേബ്യയിലെ കിഴക്കൻപ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഖാവ് സഫിയ അജിത്തിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണത്തിന്റെ ഭാഗമായി നവയുഗം കേന്ദ്രകമ്മിറ്റി സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ദമ്മാമിലെ അൽ അബീർ മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. വിദഗ്ധഡോക്റ്റർമാർ നയിച്ച സൗജന്യജനറൽ ചെക്കപ്പ്, കൺസൾട്ടിങ്, കിഡ്‌നി രോഗങ്ങൾ, ദന്തരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനകൾ എന്നിവ ഉൾപ്പെടുത്തി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പ്, രോഗങ്ങൾ മൂലം വിഷമിയ്ക്കുന്ന ഒരുപാട് പ്രവാസികൾക്ക് ആശ്വാസമായി. മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് ഡോ: ആമീർ അലി, ‘പ്രവാസികളുടെ ആരോഗ്യവും, ജീവിതശൈലി രോഗങ്ങളും’ എന്ന വിഷയത്തിൽ കഌസ്സ് എടുത്തു.
വൈകുന്നേരം നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സാജൻ കണിയാപുരത്തിന്റെ   അദ്ധ്യക്ഷതയിൽ നടന്ന സഫിയ അജിത്ത് അനുസ്മരണസമ്മേളനത്തിൽ നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ മുഖ്യപ്രഭാഷണം നടത്തി. നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, കേന്ദ്രനേതാക്കളായ  സുമി ശ്രീലാൽ, ഷിബുകുമാർ തിരുവനന്തപുരം, പദ്മനാഭൻ മണിക്കുട്ടൻ, ബെൻസിമോഹൻ.ജി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
പരിപാടികൾക്ക് നവയുഗം കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണൻ, റിയാസ് ഇസ്മായിൽ, അരുൺ ചാത്തന്നൂർ, ദാസൻ രാഘവൻ, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ നൂറനാട്, റഹിം അലനല്ലൂർ, ഉണ്ണികൃഷ്ണൻ, രജി സാമുവൽ, ഗോപകുമാർ, ഹനീഫ, മഞ്ജു മണിക്കുട്ടൻ, ശ്രീലാൽ, മിനി ഷാജി, അഷറഫ് തലശ്ശേരി, ശരണ്യ ഷിബുകുമാർ, ബിജു വർക്കി, മീനു അരുൺ, റിജേഷ് കണ്ണൂർ, അൽഅബീർ മെഡിക്കൽ സെന്റർ മേധാവി മാലിക്ക് മക്ബൂൽ  എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:
1) സഫിയ അജിത്ത് അനുസ്മരണയോഗത്തിൽ ഉണ്ണി പൂച്ചെടിയൽ മുഖ്യപ്രഭാഷണം നടത്തുന്നു.
2)  ഡോ: ആമീർ അലി, ‘പ്രവാസികളുടെ ആരോഗ്യവും, ജീവിതശൈലി രോഗങ്ങളും’ എന്ന വിഷയത്തിൽ കഌസ്സ് എടുക്കുന്നു.
3) മെഡിക്കൽ ക്യാമ്പ് ദൃശ്യങ്ങൾ.
Top