അമേരിക്കയിൽ മാറ്റത്തിന്റെ അലയടികൾ; വൈസ് പ്രസിഡന്റ് മൈക്ക് ആന്റി എസോർഷൻ റാലി  മാർച്ചു ഫോർ ലൈഫിൽ അണിചേരും

പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: രാജ്യവ്യാപകമായി ഗദിചിട്ടി പ്രവണതെയ്‌ക്കെതിരെ ജനുവരി 27 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന മാർച്ച് ഫോർ ലൈഫിൽ അമേരിക്കൻ വൈസ്  പ്രസിഡന്റ് മൈക്ക് പെൻസ് അണിചേരുമെന്നു ഇന്നു പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ഗർഭചിദ്രത്തിനു നിയമ സാധുതയുള്ള അമേരിക്കയിൽ ആദ്യമായാണ് വൈസ് പ്രസിഡന്റ് ഇതിനെതിരെയായി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുന്നതും അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നത്.
തികച്ചും ഈശ്വര വിശ്വാസിയായ വൈസ് പ്രസിഡന്റ് ഗർഭഛിദ്രത്തിനു നിയമസാധുത നൽകുന്നതും ആരംഭത്തിൽ തന്നെ എതിർത്തിരുന്ന വ്യക്തിയാണ്. അമേരിക്കൻ സുപ്രീം കോടതി ഗർഭഛിദ്രം നിയമവിധേയമാക്കി പ്രഖ്യാപിച്ചതിന്റെ നാല്പതാം വാർഷിക ദിനമായ 2013 ൽ സംഘടിപ്പിച്ച മാർച്ചിൽ ഏകദേശം 600,000 ആളുകൾ പങ്കെടുക്കുന്നതാണ് റിക്കാർഡായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷവും വൻ ജനക്കൂട്ടം റായിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രമ്പ് ഭരണകൂടം ഗർഭഛിദ്രത്തിനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2003 ൽ മുൻ പ്രസിഡന്റ് ജോർജ് ഡബ്യൂ ബുഷ് ആന്റ് അബോർഡഷൻ റാലിക്കു ആശംസകൾ റാലിഫോൺ സന്ദേശമാണ് ഇതുവരെ ലഭിച്ച ഔദ്യോഗിക അംഗീകാരം.
Top