കാ​ന​ഡ​യി​ല്‍ 700 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ല്‍ ! ചിലർ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു..

കാ​ന​ഡ​യി​ല്‍ 700 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ല്‍.ഭീമമായ ഫീസ് കൊടുത്ത് കാനഡയിൽ എത്തി ജീവിതമാർഗം അടഞ്ഞതോടെ ചില കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു .കുട്ടികൾ കടുത്ത നിരാശയിലാണ് .അതിനിടെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ടു​ക​ട​ത്താ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

ക​ഴി​ഞ്ഞ 12 ആ​ഴ്ച​യാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വ്യാ​ജ ഓ​ഫ​ര്‍ ലെ​റ്റ​ര്‍ അ​ഴി​മ​തി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ട്രാ​വ​ല്‍ ഏ​ജ​ന്റു​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം.കാ​ന​ഡ ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ടു​ക​ത്ത​ല്‍ നോ​ട്ടീ​സ് ല​ഭി​ച്ച​ത്.ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഏ​ഴു​ന്നു​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കാ​ന​ഡ​യി​ല്‍ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ലു​ള്ള​ത്. പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും.കാ​ന​ഡ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ന​ല്‍​കി​യ ഓ​ഫ​ര്‍ ലെ​റ്റ​റു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തു​ന്ന​ത്.

ത​ങ്ങ​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ണ്. നാ​ലു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം നാ​ടു​ക​ട​ത്തു​മെ​ന്ന​ത് മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു. ചി​ല​ര്‍ ആ​ത്മ​ഹ​ത്യ​യ്ക്കും ശ്ര​മി​ച്ചു. നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വ് ല​ഭി​ച്ച പ​ല​രും അ​പ​മാ​നം ഭ​യ​ന്ന് പു​റ​ത്തു​വ​രു​ന്നി​ല്ല. ഏ​ഴു​ന്നൂ​റി​ന് മേ​ലെ ആ​ളു​ക​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ള​രെ ക​ഷ്ട​പ്പെ​ട്ടാ​ണ് ഇ​വി​ടേ​ക്ക് എ​ത്താ​നാ​യ​ത് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ല​വ്പ്രീ​ത് സി​ങ്ങ് പ​റ​യു​ന്നു.

പ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ഫ​ര്‍ ലെ​റ്റ​റു​ക​ള്‍ ല​ഭി​ച്ച കോ​ള​ജു​ക​ളി​ല​ല്ല പ്ര​വേ​ശ​നം നേ​ടാ​നാ​യ​തെ​ന്നും പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള ച​മ്ന​ദീ​പ് സി​ങ്ങ് പ​റ​യു​ന്ന​ത്.കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് നി​റ​ഞ്ഞെ​ന്നു പ​റ​ഞ്ഞ് ഏ​ജ​ന്റു​മാ​ര്‍ ത​ന്നെ മ​റ്റു കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്നും ആ​ക്ഷേ​പ​ങ്ങ​ളു​ണ്ട്.

Top