മോർട്ട്‌ഗേജിന്റെ എണ്ണവും തുകയും വർധിപ്പിക്കാൻ സർക്കാർ; വർധനവുണ്ടായത് 29 ശതമാനം വരെ

സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിൽ ആവശ്യക്കാർക്ക് മോർട്ട്‌ഗേജിന്റെ എണ്ണവും തുകയും വർദ്ധിച്ചതായി റിപ്പോർട്ട്. ഡിസംബർ വരെയുള്ള 12 മാസത്തിനിടെ 29% വർദ്ധനവാണ് മോർട്ട്‌ഗേജ് അപ്രൂവലിൽ ഉണ്ടായിരിക്കുന്നതായി ബാങ്കിങ് ആൻഡ് പേയ്‌മെന്റ്‌സ് ഫെഡറേഷൻ ഓഫ് അയർലണ്ട് (ബിപിഎഫ്‌ഐ) റിപ്പോർട്ടിൽ പറയുന്നത്.അതേസമയം നവംബർ മാസത്തെ അപേക്ഷിച്ച് ലോൺ അനുമതി കുറഞ്ഞിട്ടുമുണ്ട്. നവംബർ വരെ ഇത് 61% ആയിരുന്നു.
ഫസ്റ്റ് ടൈം ബയർമാരുടെ കാര്യത്തിലും വർദ്ധനവ് സംഭവിച്ചിട്ടുണ്ട്.2009ലെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷം ഇതാദ്യമായി ഏറ്റവും കൂടുതൽ തുക ശരാശരി മോർട്ടഗേജ് ഇനത്തിൽ ലഭിച്ചതും ഡിസംബറിലാണ്.201,928 യൂറോയാണ് കഴിഞ്ഞ മാസം ശരാശരി മോർട്ട് ഗേജ് അനുവദിച്ചത്.നവംബർ മാസത്തേക്കാൾ മൂവായിരം യൂറോയുടെ വർദ്ധനവ്.കഴിഞ്ഞ വർഷം ആകെ 34,230 മോർട്ട്‌ഗേജ് അനുവദിച്ചപ്പോൾ 3,144 പേർക്കാണ് ഡിസംബറിൽ ലോൺ അനുവദിച്ചത്.
മലയാളികളടക്കം കുടിയേറ്റക്കാരാണ് മോർട്ട്‌ഗേജിന് അപേക്ഷിക്കുന്നവരിൽ കൂടുതലായുള്ളത്.ആയിരത്തോളം ഇന്ത്യക്കാരെങ്കിലും മോർട്‌ഗേജിനായി കഴിഞ്ഞ വർഷം അപേക്ഷ നൽകിയവരിൽ ഉൾപ്പെടുന്നുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷത്തിനും വായ്പ അനുമതി ലഭിച്ചിട്ടുമുണ്ട്.
Top