പി.പി ചെറിയാൻ
ബ്രൂക്ക്‌ലിൻ: ന്യൂയോർക്ക് നാലു വയസുകാരനായ മകനെ ഓർമ്മ നഷ്ടപ്പെടുന്നതു വരെ ചൂലുകൊണ്ടു തല്ലിയതിനു ശേഷം ബാത്ത് ടബിനകത്താക്കി കൊലപ്പെടുത്തിയ മാതാവിനെ ബ്രൂക്ക്‌ലിൻ പൊലീസ് അറസ്റ്റ് ചെയ്യും. മാതാവ് സ്വയം കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നു പൊലീസ് മാധ്യമങ്ങളെ അറിയിച്.ു
നാലുവയസുകാരന്റെ കയ്യിൽ നിന്നും മുട്ട നിലത്തു വീണു പൊട്ടിയതാണ് 26 വയസുകാരിയായ മാതാവ് ഡാറാ കുംബസിനെ പ്രകോപിപ്പിച്ചതു തുടർന്നു കയ്യിൽ കെട്ടിയ ചൂലിന്റെ മരഭാഗം കൊണ്ടു ഓർമ്മ നഷ്ടപ്പെടുന്നതുവരെ കുട്ടിയെ മാരകമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന ബോയ്ഫ്രണ്ട് തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. തുടർന്നു കുട്ടിയെ സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും മരണമടയുകയായിരുന്നു. കാമുകൻ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഒൻപതും, ഒന്നും ഒരു മാസമവും പ്രായമുള്ള മൂന്നു കുട്ടികൾകൂടി ഇവർക്കുണ്ട്. പ്രസവാനന്തരം ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യമാണ് സാറയെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നതും കരുതുന്നു. മൂന്നു കുട്ടികളെ സിറ്റി അഡ്മിനിസ്‌ട്രേഷൻ ഓഫ് ചൈൽഡ് സർവീസിന്റെ കസ്റ്റഡിയിൽ വിട്ടു. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ വിശദവിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്നും ന്യൂയോർക്ക് പൊലീസ് പറഞ്ഞു.