ശ്രീകുമാർ ഉണ്ണിത്താൻ
മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തിൽ ഫൊക്കാന അഗാധ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വേർപാടുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ സന്തതസഹചാരി ആയിരുന്ന ശ്രീ ഇ. അഹമ്മദ്, ഫൊക്കാനയുടെ പല കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫൊക്കാനക്ക് വേണ്ടുന്ന മാർഗ്ഗനിർദേശങ്ങൾ നൽകിയിരുന്ന ഒരു മഹിനിയാ വ്യക്തിആയിരുന്നു അദ്ദേഹം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാർലമെന്റിൽ കുഴഞ്ഞു വീണ ഇ. അഹമ്മദ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇ. അഹമ്മദിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഉച്ചയ്ക്ക് 2.15ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
എട്ടിക്കണ്ടി മുഹമ്മദ് എന്ന ഇ. അഹമ്മദ് 1938 ഏപ്രിൽ 29ന് കണ്ണൂർ ജില്ലയിലാണ് ജനിച്ചത്. നിലവിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ അഖിലേന്ത്യ അധ്യക്ഷനാണ്. തലശേരി ബ്രണ്ണൻ കോളജിൽ നിന്ന് ബിരുദം നേടിയ ഇ. അഹമ്മദ് തിരുവനന്തപുരം ഗവൺമെന്റ ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.
1967ലാണ് ഇ. അഹമ്മദ് ആദ്യമായി നിയമസഭാംഗമാകുന്നത്. തുടർന്ന് 1977, 1980, 1982, 1987 വർഷങ്ങളിലും അദ്ദേഹം നിയമസഭയിൽ എത്തി. 198287 കാലഘട്ടത്തിൽ കേരളത്തിൽ വ്യവസായ മന്ത്രിയായിരുന്നു. 1991ൽ ആദ്യമായി ലോക്‌സഭയിലേക്ക് വിജയിച്ച ഇ. അഹമ്മദ് 1996, 1998, 1999, 2004, 2009, 2014 വർഷങ്ങളിലും ലോക്‌സഭയിൽ എത്തി. പതിനാല്, പതിനഞ്ച് ലോക്‌സഭകളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. റെയിൽവേ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഫോക്കനക്ക് വേണ്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ,ട്രഷറർ ട്രഷറർ ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് , ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ തുങ്ങിയവരും അനുശോചിച്ചു.


