അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ‘മുസ്സിരിസ്345’ ഫെബ്രുവരി 25 നു താലായിൽ

നിധീഷ് കൊചാലുംചുവട്ടിൽ.
ഡബ്ലിൻ: A D 345ൽ മെസ്സപ്പൊട്ടോമിയായിൽ(ഇറാഖ്)നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസിൽ (കൊടുംങ്ങല്ലൂർ) ക്‌നായിതോമായുടെ നേത്രുത്വത്തിൽ കപ്പലിറങ്ങിയ തങ്ങളുടെ പൂർവ്വികരെ അനുസ്മരിച്ചു കൊണ്ട് അയർലണ്ടിലെ മുഴുവൻ ക്‌നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബക്കൂട്ടായ്മ …….’മുസ്സിരിസ്345’…….ഫെബ്രുവരി 25 ശനിയാഴ്ച താലാ കിൽനമന ഹാളിൽ .
രാവിലെ 10 മണിക്ക് റവ.ഫാ.സജി മലയിൽപുത്തൻപുരയ്കലിന്റെ (ഗ്രേറ്റ് ബ്രിട്ടൻ സ്Iറോ മലബാർ സഭാ വികാരി ജനറൽ) മുഖ്യകാർമികത്വത്തിൽ വി.കുർബ്ബാനയും,
തുടർന്ന് തനിമയിലും ഒരുമയിലും വിശ്വാസത്തിന്റെ നിറവിലും നിലകൊള്ളുന്ന ക്‌നാനായ സാമൂഹികാചാരങ്ങളും…. ആദ്യ കാല ജീവിതങ്ങളും…..യാത്രയുമെല്ലാം പ്രതിപാദിക്കുന്ന പുരാതനപ്പാട്ടിൻറെ ഈണങ്ങളും…..വിവിധ കലാപരിപാടികളും ‘ക്‌നാനായ മെലഡിസ്’അവതരിപ്പിക്കുന്ന സംഗീതസായാഹ്നവും ഉണ്ടായിരിക്കും.
അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാരെയും ഒന്നിച്ചു കാണുവാനും സൗഹ്രുദങ്ങൽ പങ്കുവയ്ക്കുവാനുമുള്ള ഒരവസരമായി മാറ്റുവാൻ
‘മുസ്സിരിസ്345’ലേക്ക്
എല്ലാ ക്‌നാനായ കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങൾ അഭ്യർത്ഥിക്കുന്നു .
Top