വിദേശ ഇൻഷ്വറൻസ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമം: ഇൻഷ്വറൻസ് കമ്പനികളുടെ തട്ടിപ്പ് തടയണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ
ഡബ്ലിൻ : ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ നിയമവശങ്ങളും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. മന്ത്രിസഭയിൽ നടന്ന ചർച്ചയ്ക്കിടയിൽ ഫിയന ഫെയിലാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളിൽ 23 എണ്ണം യൂറോപ്പിലെ വിവിത ഭാഗങ്ങളിൽ നിന്നും നിയന്ത്രിക്കപ്പെടുന്നവയാണ്. രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ഇത്തരം കമ്പനികൾ തകർന്നാൽ ഇതിൽ അംഗങ്ങളായവരെ സംരക്ഷിക്കാൻ പ്രത്യേക നിയമം അനിവാര്യമാണെന്നും പാർട്ടി വ്യക്തമാക്കി.
മൂന്ന് വർഷം മുൻപ് സാമ്പത്തീക ബാധ്യതമൂലം നിർത്തിവയ്ക്കപ്പെട്ട സെഡാറ്റ ഇൻഷുറൻസ് നെ ചൂണ്ടികാട്ടിയാണ് ഫിയന ഫോൾ ഈ വാദം നടത്തിയത്. ഉപഭോക്താക്കൾ സംരക്ഷിക്കപ്പെടുന്ന നിയമങ്ങളും, നിയന്ത്രണവും ഇത്തരം കമ്പനികൾക്ക് വേണമെന്ന ആവശ്യം മന്ത്രിസഭാ ഒന്നടങ്കം അംഗീകരിച്ചു. ഈ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സെൻട്രൽ ബാങ്കുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ധനകാര്യ വകുപ്പ് അറിയിച്ചു. ഇൻഷുറൻസ് കമ്പനിയിൽ ചേരുന്നവർ കമ്പനിയുടെ നിയമങ്ങളും മറ്റ് കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ആഗമങ്ങളാകാവുവെന്നും വിദഗ്ദർ നിർദ്ദേശിക്കുന്നു.
Top