പി.പി ചെറിയാൻ
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മോഡലും നടനുമായ പ്രകാശ് പട്ടേലിനെ മിസ്റ്റർ യുണൈറ്റഡ് നാഷൻസ് 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽ നിന്നും മിസ്റ്റർ യുഎസ്എ ആയി നാമനിർദേശം ചെയ്യപ്പെട്ടിരുന്ന പ്രകാശ് പട്ടേൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന മിസ്റ്റർ യുണൈറ്റഡ് നാഷണൻസ് 2016 മത്സരത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുത്തവരെ പിന്തള്ളിയാണ് കിരീടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒൻപതിനു പുറത്തിറങ്ങിയ പ്രസ് റിലീസിലാണ് ജേതാവിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ന്യൂയോർക്കിൽ താമസിക്കുന്ന പ്രകാശ് പട്ടേൽ യുണൈറ്റഡ് നാഷൻസിലെ ഉദ്യോഗസ്ഥനാണ്. ഈ വലിയ അംഗീകാരം ഇന്ത്യയിൽ താമസിക്കുന്ന മാതാപിതാക്കൾക്കു സമർപ്പിക്കുന്നുവെന്നും പുതിയ സ്ഥാന ലബ്ദി ലോകജനതയുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുമെന്നും പട്ടേൽ അറിയിച്ചു.