സ്വന്തം ലേഖകൻ
അൽഹസ്സ: നവയുഗം സാംസ്‌കാരികവേദിയുടെ രൂപീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ കീഴിൽ വരുന്ന മസറോയിയ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനും, ബോധവൽക്കരണത്തിനുമായി ഒരു മെഡിക്കൽ ക്ലബ് ആരംഭിയ്ക്കുന്നു.

നവയുഗം മെഡിക്കൽ ക്‌ളബ്ബിന്റെ ഉത്ഘാടനവും, മലയാളത്തിന്റെ പ്രിയകവി ഓ.എൻ.വി കുറുപ്പിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണവും, ഫെബ്രുവരി 15, ബുധനാഴ്ച വൈകിട്ട് 7 മണിയ്ക്ക്, നവയുഗം മസറോയിയ യൂണിറ്റ് ഓഫീസ് ഹാളിൽ വെച്ച് നടക്കുന്നതാണ്.

പ്രവാസലോകത്ത് സാധാരണ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവൽക്കരിയ്ക്കുകയും, രോഗങ്ങളില്ലാതെ സാധാരണജീവിതം നയിയ്ക്കാൻ അവരെ സഹായിയ്ക്കുകയും ചെയ്യുക എന്നതാണ് മെഡിക്കൽ ക്‌ളബ്ബിന്റെ ലക്ഷ്യം.
മെഡിക്കൽ ക്‌ളബ്ബിൽ അംഗമാകുന്ന പ്രവാസികൾക്കായി, എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 5 മണി മുതൽ 8 മണി വരെ സംഘടിപ്പിയ്ക്കുന്ന മെഡിക്കൽ ക്യാമ്പിൽ, രക്തസമ്മർദ്ദവും, ബ്ലഡ് ഷുഗറും സൗജന്യമായി പരിശോധിയ്ക്കുന്നതാണ്. കൂടാതെ മാസത്തിൽ ഒരിയ്ക്കൽ ‘നാട്ടറിവുകളും, നാടൻചികിത്സയും’ എന്ന വിഷയത്തിൽ ബോധവൽക്കരണക്‌ളാസ്സുകളും സംഘടിപ്പിയ്ക്കും.

ഉത്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ വെച്ച് മണ്മറഞ്ഞു പോയ മഹാകവി ഓ.എൻ.വി കുറുപ്പിനെ അനുസ്മരിയ്ക്കുന്നു. അൽഹസ്സ മേഖലയിലെ സാഹിത്യസാംസ്‌കാരികമേഖലയിലെ പ്രമുഖർ അണിനിരക്കുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി നവയുഗം ഭാരവാഹികൾ അറിയിച്ചു.
എല്ലാ പ്രവാസികളും മെഡിക്കൽ ക്‌ളബ്ബിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് നവയുഗം അൽഹസ്സ മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.
വിശദ വിവരങ്ങൾക്ക് 0506984469, 0578034211 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് 0506984469, 0578034211 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.