നവയുഗം അൽഹസ്സമേഖല സഫിയ അജിത്ത് അനുസ്മരണം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

അൽഹസ്സ:  നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, പ്രവാസി ജീവകാരുണ്യ പ്രവർത്തകയുമായിരുന്നു സഫിയ അജിത്തിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്  നവയുഗം അൽഹസ്സ മേഖലകമ്മിറ്റി അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അൽ ഹസ്സയിലെ റഷീദിയ ഓഫീസ് ഹാളിൽ ഷമീൽ നെല്ലിക്കോടിൻറെ അദ്ധ്യക്ഷതയിൽ നടന്ന  അനുസ്മരണസമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം ഉത്ഘാടനം ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ജീവിതങ്ങൾക്ക് വെളിച്ചം പകർന്ന, ആർക്കും അനുകരിയ്ക്കാനാകാത്ത അനുപമമായ വ്യക്തിത്വമായിരുന്നു സഫിയ അജിത്തിന്റേതെന്ന് ഷാജി മതിലകം അനുസ്മരിച്ചു. സ്വന്തം ജീവിതത്തിന്റെ ദു:ഖങ്ങളും, ക്യാൻസർ രോഗത്തിന്റെ വേദനയും മറച്ചു വെച്ച്, പ്രവാസലോകത്തിലെ അശരണർക്കായി ജീവിതം മാറ്റിവെച്ച സഫിയയുടെ ഓർമ്മകൾ എന്നും ജീവകാരുണ്യപ്രവർത്തകർക്ക് വഴികാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ്
? ?പ്രസിഡന്റ്  സാജൻ കണിയാപുരം മുഖ്യപ്രഭാഷണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ഹുസൈൻ കുന്നിക്കോട്, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, രാജീവ് ചവറ, ഷാജി അടൂർ എന്നിവർ സംസാരിച്ചു.

മുൻമന്ത്രിയും, ലോക്‌സഭ സാമാജികനുമായ ഇ.അഹമ്മദിന്റെ ആകസ്മികനിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം സിയാദ് കൊല്ലം യോഗത്തിൽ അവതരിപ്പിച്ചു.

നവയുഗം അൽഹസ്സമേഖല നേതാക്കളായ അരുൺ ഹരി സ്വാഗതവും, മുഹമ്മദലി പാലക്കാട് നന്ദിയും പറഞ്ഞു.

ഫോട്ടോ:
1) സഫിയ അജിത്ത് അനുസ്മരണയോഗം ഷാജി മതിലകം ഉത്ഘാടനം ചെയ്യുന്നു.
2) സാജൻ കണിയാപുരം അനുസ്മരണപ്രഭാഷണം നടത്തുന്നു.
3) ദാസൻ രാഘവൻ അനുസ്മരണപ്രഭാഷണം നടത്തുന്നു

Top