സ്വന്തം ലേഖകൻ
അൽകോബാർ: മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി കുറുപ്പിന്റെ ഒന്നാം ചരമവാർഷികം പ്രമാണിച്ച്, നവയുഗം സാംസ്‌കാരികവേദി വായനവേദിയുടെ കോബാർ മേഖലഘടകം, മഹാകവിയ്ക്ക് കാവ്യാഞ്ജലി അർപ്പിയ്ക്കാനായി അനുസ്മരണം സംഘടിപ്പിയ്ക്കുന്നു.
ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക്, അൽകോബാർ റഹ്മാനിയയിൽ ഉള്ള റഫ ആഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഒ.എൻ.വി അനുസ്മരണത്തിൽ, കിഴക്കൻ പ്രവിശ്യയിലെ സാഹിത്യസാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.
,
പ്രമുഖമാധ്യമപ്രവർത്തകൻ സാജിത്ത് ആറാട്ടുപുഴ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തും. സൗദിയിലെ പ്രമുഖ സാഹിത്യപ്രവർത്തകർ പ്രിയകവിയ്ക്ക് കാവ്യാഞ്ജലിയായി കവിതകൾ അവതരിപ്പിയ്ക്കും. ഒ.എൻ.വി കവിതകളുടെ ആലാപനം, നവയുഗം വായനവേദി ലൈബ്രറിയുടെ പുസ്തകപ്രദർശനം എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.

എല്ലാ സാഹിത്യസ്‌നേഹികളെയും, പ്രവാസികളെയും, കുടുംബങ്ങളെയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം വായനവേദി കോബാർ മേഖല കൺവീനർ മാധവ് കെ.വാസുദേവും നവയുഗം കോബാർ മേഖല ഭാരവാഹികളും അറിയിച്ചു.