ദമ്മാം: 2016 വിടവാങ്ങുന്ന ഈ വേളയിൽ, എല്ലാ പ്രവാസികൾക്കും,നല്ലവരായ സൗദി ഭരണാധികാരികൾക്കും, സൗദി പൗരസമൂഹത്തിനും, മാധ്യമപ്രവർത്തകർക്കും, എല്ലാ ഇന്ത്യക്കാർക്കും നന്മയുടെയും,ശുഭപ്രതീക്ഷയുടെയും, സമാധാനത്തിന്റെയും, സന്തോഷം നിറഞ്ഞ പുതുവർഷം ഉണ്ടാകട്ടെയെന്ന് നവയുഗം സാംസ്കാരികവേദികേന്ദ്രകമ്മിറ്റി ആശംസിച്ചു.
നല്ലതും ചീത്തയുമായ ഒരുപാട് കാഴ്ചകൾ സമ്മാനിച്ചാണ് 2016അവസാനിയ്ക്കുന്നത്. പെട്രോളിന്റെ വിലയിടിയലും, വിസ നിരക്ക്വർദ്ധനകളും, പുതിയ ആശ്രിതവിസ ഫീസുകളും, കമ്പനികളിലെസാമ്പത്തികപ്രതിസന്ധികളും ഒക്കെയായി വളരെ ഏറെആശങ്കകളോടെയാണ് സൗദിയിലെ പ്രവാസജീവിതം ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഈ താത്കാലികപ്രതിസന്ധികൾ തരണം ചെയ്യുമെന്നും,ആശങ്കകൾ അകറ്റി സൗദിപ്രവാസത്തിന്റെ പ്രസന്നകാലം തിരികെവരുമെന്നുമുള്ള ശുഭപ്രതീക്ഷ 2017 നെ വരവേൽക്കുമ്പോൾ പ്രവാസികളുടെമനസ്സിലുണ്ട്. ആ പ്രതീക്ഷകൾ പുതുവർഷത്തിൽ പൂവണിയട്ടെ എന്ന്നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആശംസിച്ചു.
Attachments


