നവോദയ മെമ്പർഷിപ്പ് ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ
റഹിമ: നവോദയ റഹിമ ഏരിയതല മെമ്പർഷിപ്പ് ക്യാംപെയിൻ ഉദ്ഘാടനം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നവോദയ കേന്ദ്ര ട്രഷറർ സുധീഷ് തൃപ്രയാർ ഇന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇൻഡ്യയിലാകമാനം ഫാസിസ്റ്റ് വർഗീയ ശക്തികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന കാലത്ത് മതേതര നിലപാട് ഉയർത്തിപ്പിടിച്ച് പ്രവാസി സമൂഹം വർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് ജയൻ മെഴുവേലി അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പ്രസാദ് ആശംസയും, ഏരിയ ജോയിന്റെ ട്രഷറർ ജിതേഷ് നന്ദിയും രേഖപ്പെടുത്തി.
Top