നീരജ് അത്താണി; സ്വാധീനമുള്ള റിപബ്ലിക്കൻ യുവ നേതാവ്

പി.പി ചെറിയാൻ

ഓഹായോ: മുപ്പതു വയസിനു താഴെയുള്ള റിപബ്ലിക്കൻ യുവ നേതാക്കൻമാരുടെ മുൻ നിരയിൽ ഇന്ത്യൻ വംശജനും ഓഹായോ സ്‌റ്റേറ്റ് റപ്രസന്റേറ്റീവുമായ നീരജ് അത്താണി സ്ഥാനം നേടി.
ജനുവരി 12 നു കൺസർവേറ്റീവ് പബ്ലിക്കേഷനായ ന്യൂസ്മാക്‌സ് പരസ്യപ്പെടുത്തിയ റിപബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും സ്വാധീനമുള്ള മുപ്പതുവയസിൽ താഴെയുള്ള 30 യുവനേതാക്കൻമാരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് നീരജ് അത്തോണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

niraj22

തുടർച്ചയായ രണ്ടാം തവണയാണ് നീരജ് ഈ സ്ഥാനത്തിനു അർഹനാകുന്നത്. റിപബ്ലിക്കൻ പാർട്ടി അംഗപ്രചാരണങ്ങൾക്കു നൽകിയ സംഭാവന പൊതുജന സേവനം തുടങ്ങിയ തുറകളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചവരിൽ നിന്നാണ് 30 പേരെ തിരഞ്ഞെടുത്തത്.

niraj
കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് 25 വയസുകാരനായ അത്താണി ആദ്യം വിജയിച്ചത്. പിന്നീട്, 2016 ൽ നടന്ന തിരഞ്ഞെടുപ്പിലും വിജയിയായി. ഇന്ത്യൻ അമേരിക്കൻ ലോയറായ നീരജ് ഹയർ എഡ്യുക്കേഷൻ ആൻഡ് വർക്കേഴ്‌സ് ഫോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് വൈസ് ചെയർമാൻ കൂടിയാണ്.

Top