ഗള്‍ഫില്‍ സ്വദേശിവത്കരണം പരാജയം !മലയാളികള്‍ക്ക് വീണ്ടും ശുഭ പ്രതീക്ഷ

സൗദി :നാടുവിട്ടാല്‍ പണിയില്‍ മലയാളി പുപ്പുലി. ഒരിക്കല്‍കൂടി ആ സത്യം വെളിപ്പെടുന്നു. ഗള്‍ഫ് ജോലിക്കുള്ള സാധ്യതകള്‍ അടയുന്നില്ല. സ്വദേശിവത്ക്കരണം അപ്പാടെ പാളി. ഞങ്ങള്‍ക്ക് പണിക്കൊന്നും വയ്യേ എന്നാണ് അറബികളുടെ പോളിസി. സ്വദേശിവത്കരണ പേടിയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും അവരില്‍ ഭൂരിപക്ഷം വരുന്ന മലയാളികള്‍ക്കും ഏറെ ആശ്വാസമേകുന്ന സൂചനകളാണ് ഗള്‍ഫില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ആരോഗ്യസാങ്കേതികഭരണ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്ന വിദേശികളെ ഒഴിവാക്കിയെങ്കിലും തത്സ്ഥാനത്തേയ്ക്ക് യോഗ്യരായ അറബികളെ കിട്ടാനില്ല. നിര്‍മ്മാണമേഖലകളിലും ഈന്തപ്പന കൃഷി ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ചെയ്യാന്‍ അറബികള്‍ തയ്യാറാകുന്നുമില്ല. ഇതാണ് പദ്ധതി പാളാന്‍ കാരണം.
പ്രവാസികളെ പുറത്താക്കിയെങ്കിലും സ്വദേശികള്‍ ജോലിക്കെത്തുന്നില്ല എന്നതും ജോലിയ്ക്ക് തയ്യാറായി എത്തിയ സ്വദേശികള്‍ തുടര്‍ച്ചെ അവധിയില്‍ പ്രവേശിക്കുന്നതും വന്‍ തിരിച്ചടി ആയിരിക്കുകയാണ്. ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തു വിടുന്ന കണക്കുകള്‍ അനുസരിച്ച് സദേശികളെ പണിക്കു കിട്ടാനില്ലത്രേ
ഇതിനിടെ, വിദേശികളെ കുടിയിറക്കി പകരം സ്വദേശികള്‍ക്കു ജോലി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റംഗമായ അബ്ദുല്‍ കരിം അല്‍ ഖണ്ഡാരിയുടെ നേതൃത്വത്തില്‍ എം പിമാരുടെ ഒപ്പുശേഖരണം നടന്നുവരുന്നുണ്ട്. സൗദി അറേബ്യയില്‍ മൊബൈല്‍, ഫാര്‍മസി മേഖലകളില്‍ മാത്രമാണ് ഇതുവരെ സ്വദേശിവല്‍ക്കരണം നടപ്പായത്. ഇതിനിടെ, മലയാളികള്‍ ഏറെയുള്ള നഴ്‌സില്‍ മേഖലയിലേയ്ക്ക് വിദേശത്തും സ്വദേശത്തും പഠിക്കുന്ന സൗദി യുവതികളെ നിയമിക്കാനുള്ള നീക്കം .ആളെക്കിട്ടാതെ ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സൗദി അറേബ്യയും യുഎഇയും കുവൈറ്റും ബഹ്‌റൈനും ഖത്തറും ഒമാനും ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ കാല്‍ നൂറ്റാണ്ടു കഴിഞ്ഞാലും സ്വദേശിവത്കരണം പൂര്‍ണ്ണമാകില്ല.

Top