സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ഭവന രഹിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഭവന രഹിതർക്കു രാത്രി താമസ സൗകര്യം ഒരുക്കി ഇന്റർനെറ്റ് കഫേകൾ. രാത്രി താമസത്തിനു വ്യക്തികളും, സംഘടനകളും കഴിയുന്ന വിധത്തിൽ സഹായ ഹസ്തം നീട്ടുമ്പോൾ ഇതിൽ നിന്നും വേറിട്ട കാഴ്ചകൾ ഒരുക്കുകയാണ് കോ ഡബ്ലിനിലെ ഫൈവ് സ്റ്റാർ ഇന്റർനെറ്റ് കഫെ. ഒരേ സമയം ബ്രൗസ് ചെയ്യാനും, കിടന്നുറങ്ങാനും കഴിയുമെന്നതാണ് ഇവിടുത്ത പ്രതേകത. എന്നാൽ ഉറങ്ങുന്നവർ 10 യൂറോ നൽകണം എന്നൊരു വ്യവസ്ഥയുണ്ട്. പണം നൽകുന്നവർക്ക് ഇതിനകത്തെ കസേരകൾ ബെഡ് ആയി ഉപയോഗിക്കാം അല്ലെങ്കിൽ ഓൺലൈനിൽ വന്നു ചാറ്റ് ചെയ്യാം.
ഈ വാർത്തകൾ എല്ലാം സ്ഥിതീകരിക്കുന്നത് ഫൈസ്റ്റാർ ഇന്റർനെറ്റ് കഫെയുടെ ഉടമ യോർക്ക് വാനും മാനേജർ ലൂക്ക് മായും ആണ്. ഓരോ ആഴ്ചകളിലും ആയിരം യൂറോ വീടില്ലാത്തവർക്ക് താമസിക്കാൻ നൽകുന്നതിലൂടെ ഇവർ സമ്പാദിക്കുന്നുണ്ട്. ഇന്റർനെറ്റ് ഉപയോഗത്തിന് മണിക്കൂർ 2 യൂറോ വീതമാണ് ഈടാക്കുന്നത്. എന്നാൽ തല ചായ്ക്കാൻ എത്തുന്നവർ 10 യൂറോ നൽകണം. അതായത് മണിക്കൂറിൽ ഓരോ യൂറോ വെച്ച് 10 മണിക്കൂർ നേരത്തേക്ക് ഇവിടെ കിടന്നുറങ്ങുകയോ, ഇന്റർനെറ്റ് ഉപയോഗിക്കുകയോ ചെയ്യാം. രാത്രിയിൽ എത്തുന്നവർക്ക് താമസത്തിനു പുറമെ ചൂട് വെള്ളവും കാപ്പിയും ആവശ്യമെങ്കിൽ നല്കാറുണ്ടെന്നും ഇവർ പറയുന്നു. തണുപ്പ് കൂടുന്ന സീസണിൽ ഇവിവിടെ നല്ല തിരക്കാണ്. സിൽവർ എമർജൻസി ഹൗസിങ് യൂണിറ്റുകളിൽ താമസിക്കാൻ ഇഷ്ടമില്ലാത്തവരും ഇവിവിടെ അഭയം പ്രാപിക്കാറുണ്ട്.
ടോയ്‌ലറ്റും, പാചക സൗകര്യങ്ങളും ഇതിനകത്ത് ലഭ്യമല്ല. ഭവന രതിതരെ ചൂഷണത്തിന് ഇരകളാക്കി കൊള്ളലാഭം സമ്പാദിക്കുന്ന ഇവർക്കെതിരെ സംഘടനകളും, വ്യക്തികളും, രംഗത്ത് വന്നിട്ടുണ്ട്. ചില പ്രശ്‌നക്കാരായ താമസക്കാർ എത്തുമ്പോൾ പോലീസിനെ വിളിച്ചുവരുത്തേണ്ട സാഹചര്യവും വന്നെത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇവർ ഇന്റർനെറ്റ് ഉപഭോക്താക്കൾ എന്ന രീതിയിലാണ് കടയുടമകൾ ഇവരെ പരിചയപെടുത്താറുള്ളത്. ശല്യക്കാരായവരെ ഒഴിവാക്കി വിടുകയും ചെയ്യും. സംഭവം പുറത്തറിഞ്ഞതോടെ ദുർബല വിഭാഗത്തെ ചൂഷണം ചെയ്യുന്നതിന് കടയുടമകൾ നിയമ നടപടികൾ സ്വീകരിക്കേണ്ടി വന്നേക്കും. ഈ സംഭവം ഹൗസിങ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ഒരുങ്ങുകയാണ് ഭവനരഹിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ.