നോർത്ത് അമേരിക്ക മർത്തോമാ ഭദ്രാസന്ന ദിനാചരണം മാർച്ച് അഞ്ചിന്

പി.പി ചെറിയാൻ
ന്യൂയോർക്ക്: മാർച്ച് അഞ്ചിനു നാർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമാ ഭദ്രാസന ദിനമായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ഓർത്തു പ്രത്യേകം പ്രാർഥനകളും ദൈനംദിന സന്ധാരണത്തിനായുള്ള പ്രത്യേക പ്രാർഥനകളും കാഴ്കളും ശേഖരിക്കുന്നതാണ്. ഭദ്രാസന്ന അതിർത്തിയിലുള്‌ല പട്ടക്കാർ മാർച്ച് അഞ്ച് ഞായറാഴ്ച പരസ്പരം പുൾപിറ്റ് ചെയ്തു നടത്തുകയും ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെകുറിച്ചു പ്രോജക്ടുകളെക്കുറിച്ചും ഇടവക ജന്ങളെ ബേധവത്കരിക്കുകയും ചെയ്യും. ഭദ്രാസനദിനത്തിലെ അതത് ഇടവകകൾക്കു നിശ്ചയിച്ചിരിക്കുന്ന ഹിതം അന്നേ ദിവസം പ്രത്യേക കവറുകളിലായി സമർപ്പിക്കേണ്ടതാണ്.
ഭദ്രാസന പ്രവർത്തനങ്ങൾക്കു ഇടവക ജനങ്ങൾ നൽകിവരുന്ന നിർലോഭ സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്നു ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ.ഡോ.ഐസക് മാർ ഫിലോക്‌സിനോസ് അഭ്യർഥിച്ചു.
Top