ശ്രീകുമാർ ഉണ്ണിത്താൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾഉള്ള സംസ്ഥാനം ആണ് കേരളം. ഫൊക്കാനയുടെയും കുടി ആവിശ്യം പരിഗണിച്ചാണ് പ്രവാസികൾക്ക് പിൻവലിച്ച 500, 1000 രൂപ നോട്ടുകൾ ജൂൺ 30 വരെ സമയം അനുവദിച്ചത്. പക്ഷെ ഇതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിറിസർവ് ബാങ്ക് രംഗത്തു എത്തിയിരിക്കുന്നത് അസാധു നോട്ടുകൾ മാറാനുള്ള പ്രവാസികളെ കഷ്ടത്തിലാക്കുന്നു . വിദേശത്തുനിന്ന് എത്തുന്നവർ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് അവരെ അറിയിച്ച് സത്യവാങ്മൂലം ഒപ്പുവയ്ക്കണം. നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ഇല്ലാതിരുന്നവർക്കാണ് അസാധുനോട്ടുകൾ മാറ്റിയെടുക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിയ്ക്കുക. വിദേശത്തുനിന്ന് വരുന്ന ഒരാൾക്ക് കറൻസിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്.നോട്ടുകൾ പിന്നീട് റിസർവ് ബാങ്ക് ശാഖ വഴി മാറ്റിയെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ നൽകുന്ന ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു മാത്രമേ മാറുവാൻ സാധിക്കുകയുള്ളു.റിസർവ് ബാങ്കിന്റെ മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, നാഗ്പുർ ഓഫീസുകളിൽ മാത്രമുള്ളൂ നോട്ട് മാറ്റിയെടുക്കാൻ ഇപ്പോൾ സൌകര്യമുള്ളു.
വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നൽകുന്ന ഡിക്ലറേഷൻ ഫോമിൽ നോട്ടുകളുടെ വിശദാംശങ്ങൾ എഴുതി ഒപ്പിട്ടു നൽകണം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ എണ്ണവും പ്രത്യേകമായി സൂചിപ്പിക്കണം.തുടർന്ന് ഡിക്ലറേഷന്റെ പകർപ്പ് യാത്രക്കാരനു നൽകും. പിന്നീട് ആർബിഐ ശാഖകൾ വഴി നോട്ട് മാറ്റിയെടുക്കുന്നതിന് ഈ ഡിക്ലറേഷൻ ഫോമിന്റെ പകർപ്പ് ഉണ്ടങ്കിൽ മാത്രമേ സാധിക്കുകയുള്ളു .
ഇത്രയും കഷ്ടപ്പെട്ടു നാട്ടിൽ എത്തിക്കുന്ന അസാധു നോട്ടുകൾ മാറിയെടുക്കാൻ അടുത്ത റിസർവ് ബാങ്കിന്റെ ഓഫീസ് ആയ ചെന്നൈ വരെ ചെന്നെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. കേരളത്തിൽ തിരുവനത്തപുരത്തു റിസർവ് ബാങ്കിന്റെ ഓഫീസ് ഉള്ളപ്പോഴാണ് ചെന്നൈ വരെ ചെന്നു അസാധു നോട്ടുകൾ മാറേണ്ട ഗതികേടിലാണ് പ്രവാസികൾ. അതിനു വേണ്ട ചെലവാകെട്ടെ വളരെ വലുതും.
കേരളത്തിൽ തന്നെ പിൻവലിച്ച 500, 1000 രൂപ നോട്ടുകൾ മാറാൻ സ്യകര്യം ഉണ്ടാക്കിതരണമെന്ന് ഫൊക്കാന
സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് കേരള മുഖ്യമന്ത്രിയോടും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, U S ലെ ഇന്ത്യൻ അംബാസിഡർ എന്നിവരോട് ആവിശ്യപ്പെട്ടു. പ്രവാസികൾക്ക് ഉണ്ടാകുന്ന ഈ
ബുദ്ധിമുട്ടുകൾക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുകയും ജൂൺ 30 എന്നത് ഡിസംബർ 31 വരെ സമയം നീട്ടി തരണം എന്നും ഫൊക്കാന പ്രസിഡന്റ് തമ്പിച്ചക്കോ, എക്‌സി.വൈസ്. പ്രസിഡന്റ് ജോയി ഇട്ടൻ, ട്രഷറർ ഷാജി വർഗിസ്, ട്രസ്ടീ ബോർഡ് ചെയർമാൻ ജോർജി വർഗിസ് എന്നിവർ ആവിശ്യപ്പെട്ടു.


