നഴ്‌സുമാരും മിഡ് വൈഫുമാരും സമരത്തിന്; മാർച്ച് ആദ്യവാരം മുതൽ സമരം തുടങ്ങുമെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഐറിഷ് നഴ്‌സ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ നഴ്‌സുമാരും മിഡ് വൈഫുമാരും അടുത്ത മാർച്ച് മുതൽ സമരം ആരംഭിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ആശുപത്രികളിൽ ജീവനക്കാരുടെ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഇപ്പോൾ നഴ്‌സുമാരും മിഡ് വൈഫുമാരും സമരം ആരംഭിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സമരം ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസം എച്ച്എസ്ഇ നടത്തിയ ചർച്ചയിൽ തീരുമാനം ആയിരുന്നില്ല. പുതിയ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റും നിലവിലുള്ള ജീവനക്കാരുടെ പുനർവിന്യാസവും സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം എച്ച്എസ്ഇ ജീവനക്കാരുടെ യോഗം വിൡച്ചു ചേർത്തത്. ഇതു സംബന്ധിച്ചുള്ള തീരുമാനം വന്നെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ജീവനക്കാരുടെ സംഘടനകൾ സ്വീകരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐഎൻഎംഒ എക്‌സിക്യൂട്ടീവ് കൗൺസിൽ എച്ച്എസ്ഇയുടെ ഈ നിർദേശം പരിഗണിച്ചെങ്കിലും ഇത് പൂർണമായും അപര്യാപ്തമാണെന്ന നിലപാടാണ് ഇപ്പോൾ ജീവനക്കാരുടെ സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. ഇതേ സാഹചര്യത്തിലാണ് ഇപ്പോൾ സമരം പിൻവലിക്കാൻ തയ്യാറല്ലെന്ന നിലപാട് ഇപ്പോൾ നഴ്‌സുമാരും മിഡ് വൈഫുമാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇപ്പോൾ നഴ്‌സുമാരും ജീവനക്കാരും.
Top