സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിലെ സ്റ്റാഫുമാരുടെ എണ്ണത്തിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. തങ്ങളുടെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ടെസ്‌കോ ജീവനക്കാർ സമര രംഗത്തിറങ്ങിയിരിക്കുന്നത്.
സ്റ്റാഫിങ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം മാർച്ച് 7 നാണ് ആരംഭിക്കുന്നത്. ഐഎൻഎംഒയിലെ ഭൂരിപക്ഷം നഴ്‌സുമാരും വോട്ടു ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സമരപ്രഖ്യാപനം. ഹെൽത്ത് സർവീസ് മാനേജ്‌മെന്റ് മുന്നോട്ടുവച്ച പരിഹാരമാർഗ്ഗങ്ങൾ പര്യാപ്തമല്ലെന്ന് ഐഎൻഎംഒയുടെ എക്‌സിക്യുട്ടിവ് യോഗം വിലയിരുത്തി. നിലവിലുള്ള അവസ്ഥയിൽ സമരം പിൻവലിക്കണമെന്ന അഭ്യർഥന മാത്രമേ നടത്താനുള്ളൂ എന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രമുഖ റീട്ടെയ്‌ലർ കമ്പനിയായ ടെസ്‌കോയിലെ ജീവനക്കാരും സമരത്തിലേയ്ക്ക്. ഫെബ്രുവരി 14 മുതലാണ് ഏതാനും ടെസ്‌കോ സ്റ്റോറുകളിൽ നിശ്ചിത രൂപത്തിലല്ലാതെ സമരം തുടങ്ങുകയെന്ന് തൊഴിലാളി യൂണിയനുകൾ അറിയിച്ചു. ഏറെക്കാലമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യത്തിൽ കമ്പനി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ചാണ് സമരം.ടെസ്‌കോ ജീവനക്കാർക്ക് 15% ശമ്പളം വെട്ടിക്കുറച്ചന്നും ജീവനക്കാരുടെ സംഘടനയായ മാൻഡേറ്റ് ആരോപിക്കുന്നു.
അതേസമയം സംഘടനകളുടെ നിലപാടിനെതിരെ ടെസ്‌കോ രംഗത്തെത്തി. യൂണിയൻ പ്രവർത്തനം അനുവദിക്കുന്ന രാജ്യത്തെ ഏക ഫുഡ് റീട്ടെയ്‌ലറായ ടെസ്‌കോയോട് ബഹിഷ്‌കരണം കാണിക്കുന്ന യൂണിയനുകളുടെ നടപടിശരിയല്ലെന്ന് ടെസ്‌കോ അധികൃതർ പറഞ്ഞു.