കോവിഡ് ബാധിച്ച് റിയാദില്‍ മലയാളി നഴ്‌സ് ലാലി തോമസ് മരിച്ചു.

റിയാദ്: ലോകത്ത് കോവിഡ് അതിശക്തമായി കൂടുകയാണ് .പ്രവാസലോകത്ത് ഒരുപാട് മലയാളികളും മരിക്കുന്നു .കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശി ലാലി തോമസ് പണിക്കര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. ഓള്‍ഡ് സനാഇയയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. ബത്ഹയക്ക് സമീപം ഗുബേരയിലെ ഫ്‌ലാറ്റില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

രണ്ട് ദിവസം മുമ്പ് ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. തുടര്‍ന്ന് ടെസ്റ്റ് നടത്തി. ബുധനാഴ്ച ഉച്ചയോടെ ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. വൈകീട്ടോടെ ശ്വാസതടസം അനുഭവപ്പെടുകയും ആരോഗ്യവകുപ്പിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. അവരുടെ ആംബുലന്‍സ് എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് തോമസ് മാത്യു റിയാദില്‍ ഒപ്പമുണ്ട്. ഏക മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്.

Top