നഴ്‌സിങ് ബോർഡിന്റെ യോഗ്യതാ പരീക്ഷയിൽ ഉദ്യോഗാർഥികൾ പരാജയപ്പെടുന്നു; പരീക്ഷ അതി കഠിനമെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ നഴ്‌സിങ് ബോർഡ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും പരാജയപ്പെടുന്നതായി റിപ്പോർട്ട്. എഴുത്തുപരീക്ഷയിൽ വിജയിച്ചവർ പോലും പ്രോയോഗിക പരീക്ഷയിൽ പരാജയപ്പെടുന്നതായാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം വരെ പ്രാക്ടിക്കൽ പരീക്ഷയിൽ ആദ്യ അവസരത്തിൽ 85% ശരാശരി വിജയം ഉണ്ടായിരുന്നത് പുനർ പരീക്ഷയിൽ 100 ശതമാക്കി വിജയിപ്പിക്കുകയായിരുന്നു പതിവ്.എന്നാൽ ഈ വർഷം മുതൽ നടന്ന മൂന്ന് പരീക്ഷാ ഫലങ്ങൾ പുറത്ത് വരുമ്പോൾ പുനർ പരീക്ഷയിലും ചിലർ പരാജയപ്പെട്ടു തുടങ്ങി.ആദ്യ ഘട്ടത്തിൽ നടന്ന പരീക്ഷകളിൽ എല്ലാവരേയും ജയിപ്പിക്കുക എന്ന നയം അധികൃതർ സ്വീകരിച്ചിരുന്നതായാണ് സൂചന.
എന്നാൽ 2017 മുതൽ നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷകൾ കൂടുതൽ കഠിനമാകുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.ഇതേ സമയം നേരത്തേ നടന്ന പരീക്ഷകളുടെ നിലവാരത്തെ കുറിച്ച് വിവിധ തൊഴിൽ ദാതാക്കളിൽ നിന്ന് പരാതികൾ അധികൃതർക്ക് ലഭിച്ചതായി സ്ഥിരീകരിക്കാത്ത സൂചനകൾ ഉണ്ട്. പരീക്ഷ പാസായി ജോലി സ്ഥലത്ത് എത്തുന്നവരിൽ ചിലരെങ്കിലും പ്രതീക്ഷിക്കുന്ന നിലവാരം പുലർത്തുന്നില്ല എന്നതാണ് പരീക്ഷാ നടപടികൾ കർശനമാക്കുവാൻ അധികൃതർ തയ്യാറായതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
എന്തായാലും ഇനി മുതൽ പരീക്ഷ എഴുതുന്ന മലയാളി ഉദ്യോഗാർത്ഥികൾ പരീക്ഷാ രീതികളെ കുറിച്ചും,പ്രവർത്തി പരിചയ പരീക്ഷകളെ കുറിച്ചും പ്രത്യേകം ബോധമുള്ളവർ ആകേണ്ടതാണ്.ഇതോടൊപ്പം വിവിധ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നതും മനസിലാക്കിയിരിക്കേണ്ടതാണ്. നഴ്‌സിങ്ങ് ഹോമുകൾ മാത്രമാണ് ഇപ്പോഴും പരീക്ഷാ സംവിധാനത്തിലൂടെ നഴ്‌സുമാരെ സ്വീകരിക്കുന്നത്.ആശുപത്രികൾക്ക് ഇപ്പോഴും അഡാപ്‌റ്റേഷൻ സംവിധാനത്തോടാണ് പ്രിയം.
Top