സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലൻഡ് കണ്ട ഏറ്റവും വലിയ നഴ്‌സിങ്ങ് തട്ടിപ്പുകൾ പുറത്ത് വരുന്നു.സമീപ കാലത്ത് രാജ്യത്ത് എത്തിയ നിരവധി മലയാളി നഴ്‌സുമാരുടെ ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കിയതിനെ തുടർന്ന് നഴ്‌സിങ്ങ് പിൻ നമ്പറുകൾ ലഭിക്കാതായി.
ഇതിനോടകം തന്നെ 17 ൽ അധികം മലയാളി നഴ്‌സുമാരാണ് രാജ്യത്ത് എത്തിയ ശേഷം ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കിയതിനെ തുടർന്ന് തിർകെ പോയതെന്നാണ് വിവരം.എന്നാൽ ഇവർക്ക് നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷ എഴുതാൻ അനുവാദം നൽകിയെങ്കിലും വീണ്ടും ഇംഗ്ലീഷ് പരീക്ഷക്ക്ഇരിക്കണമെന്ന് നിബന്ധന വച്ചതോടെ ഇവരിൽ പലരും ഇതിനു തുനിയാതെ മടങ്ങുകയായിരുന്നുവെത്രേ.എന്നാൽ വിസാ കാലാവധി കഴിയുന്നതു വരെ ഇവിടെ കെയർ അസ്സിസ്റ്റന്റായി ജോലി ചെയ്തു നാട്ടിലേയ്ക്ക് മടങ്ങാൻ തയ്യാറെടുക്കുന്നവരും ഉണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം നേരിട്ടതിനെ തുടർന്ന് നഴ്‌സിങ്ങ് ഹോമുകൾ പണവും ടിക്കറ്റും നൽകി കേരളത്തിൽ നിന്നും ന്‌ഴ്‌സുമാരെ ഇവിടെ എത്തിക്കുവാൻ തയ്യാറയതോടെ നൂറ് കണക്കിന് മലയാളികൾ ഇവിടേ എത്തി.എന്നാൽ ഈ തട്ടിപ്പുകൾക്ക് ഒത്താശ നൽകിയതെന്ന് കരുതുന്ന ചിലർ ഇപ്പോഴും സജീവമാണെന്നും പറയപ്പെടുന്നുണ്ട്.ഈ സംഭവങ്ങൾ കേരളത്തിൽ അറിഞ്ഞിട്ടില്ലാത്തതിനാൽ ഇവർക്ക് ഇപ്പോഴും ചാകരയാണത്രേ. എന്നാൽ ചില ഏജസികൾ വഴി എത്തിയവരാണ് കൂടുതലും അയോഗരാക്കപ്പെട്ടതെങ്കിലുംനിരപരാധികളും ഇത്തരത്തിൽ കുടുങ്ങിയതോടെ പ്രശനം രൂക്ഷമായിരിക്കുകയാണ്. സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തിയ ഇവർ വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഐ എ എൽ ടി എസ് പരീക്ഷ പാസായാണ് എത്തിയതെന്ന് ഇവർ ആണയിടുന്നുണ്ട്.
ഇതേ സമയം ബ്രിട്ടീഷ് കൗൺസിൽ ഇതിനോടകം തന്നെ 197 പേരുടെ ഇംഗ്ലീഷ് പരീക്ഷാ യോഗ്യത റദ്ദാക്കിയതായാണ് അധികൃതരെ വിവരം അറിയിച്ചിട്ടുള്ളത്.ഇതിൽ 142 പേരും അയർലൻഡ് നഴ്‌സിങ്ങ് ബോർഡിലാണ് റജിസ്‌ട്രേഷനായി അപേക്ഷിച്ചിട്ടുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിനോടകം തന്നെ നിരവധി നഴ്‌സുമാരെ ബോർഡിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തി.ഇവരുടെ ഐ ഇ എൽ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്തതായി നഴ്‌സിങ്ങ് ബോർഡിന്റെ അറിയിച്ച ബ്രിട്ടീഷ് കൗൺസിലിന്റെ നടപടിയുടെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ നടത്തിയത്.എന്നാൽ ഇത്തരത്തിൽ പരീക്ഷാ ഫലം റദ്ദ് ചെയ്ത നഴ്‌സുമാർക്ക് 3 പ്രാവശ്യം സൗജന്യമായി വീണ്ടും പരീക്ഷ എഴുതാൻ ബ്രിടീഷ് കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി നഴ്‌സിങ്ങ് ഹോമുകളിൽ ഇതു സംബന്ധിച്ച അറിയിപ്പുകൾ നഴ്‌സിങ്ങ് ബോർഡിൽ നിന്ന് എത്തി കഴിഞ്ഞതായാണ് വിവരം. എന്നാൽ ഇത്തരം നഴ്‌സിങ്ങ് ഹോമുകൾ ഏജന്റുമാരുമായി ബന്ധപ്പെടുമ്പോൾ പുതിയ നഴ്‌സിനെ തരാം എന്ന് പറഞ്ഞ് ഒഴിയുകയാണത്രേ. എന്നാൽ പണം കൊടുത്ത് ഇംഗ്ലീഷ് പരീക്ഷ പാസാകാൻ സഹായിച്ചവരോ അതുമായി ബന്ധപ്പെട്ടവരോ വഴി വന്നതിനാൽ പെരുവഴിയിലാക്കപ്പെട്ട യോഗ്യരായ നഴ്‌സുമാർ എതു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്.