ഒബാമ ഹില്ലരിയ്ക്കും കൂട്ടർക്കും മാപ്പ് നൽകേണ്ടതായിരുന്നുവെന്ന് റോബർട്ട് ബഗ് ലിറ്റർ

പി.പി ചെറിയാൻ
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുറ്റവാളികൾക്കു മാപ്പു നൽകിയ പ്രസിഡന്റ് ബറാക് ഒബാമ അധികാരം വിട്ടൊഴിയുന്നതിനു മുൻപ് ഹില്ലരിയ്ക്കും കൂട്ടർക്കും മാപ്പു നൽകേണ്ടിയിരുന്നുവെന്ന് മുൻ അസിസ്റ്റന്റ് യുഎസ് അറ്റോർണി റോബർട്ട് ബഗ് ലിറ്റർ അഭിപ്രായപ്പെട്ടു. അന്വേഷണത്തിന്റെ നിഴലിൽ കഴിയുന്ന ഹില്ലരിയുടെ ഭാവിയെക്കുറി്ചു പ്രവചിക്കുക അസാധ്യമാണെന്നു റോബർട്ട് പറയുന്നു
hilery11
പ്രൈവറ്റ് ഈ മെയിൽ സെർവർ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ താല്പര്യമില്ലെന്നു ട്രമ്പ് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുക്കു പ്രചാരണത്തിനിടയിൽ വലിയൊരു വിഭാഗത്തിന്റെ പിൻതുണ നേടിയെടുക്കുവാൻ കഴിഞ്ഞത് ഹില്ലരിയെ ജയിലിലടയ്ക്കും എന്നു ട്രമ്പ് നടത്തിയ പ്രസ്താവനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
hillary-3 obama-hillary-clinton
ഹില്ലരി അഭിമുഖീകരിക്കുന്ന കേസിന്റെ പ്രധാന്യത്തെക്കുറിച്ചു ഒബാമയ്ക്കു ബോധ്യപ്പെട്ടിരുന്നെങ്കിൽ ഹില്ലരിയെ മാപ്പു നൽകി കേസിൽ നിന്നും ഒഴിവാക്കുമായിരുന്നുവെന്നു ഫിനാഷ്യൽ കോളമിസ്റ്റായ ജോൺ ക്രൂസെലി അഭിപ്രായപ്പെട്ടു. ഹില്ലരിയെ വ്യക്തിപരമായി ഒബാമ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇ മെയിൽ വിവാദം ഒബാമയെ ഒരു പ്രത്യേക സാഹചര്യത്തിലേയ്ക്കു നയിക്കുകയായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഹില്ലരിയുടെ ഭാവി എന്തായിരിക്കുമെന്ന് വരും നാളുകളിൽ ട്രമ്പ് സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കും.
Top