സ്വന്തം ലേഖകൻ
ഫ്‌ലോറിഡ: കിടങ്ങൂർ വെള്ളാഞ്ചേരിൽ പരേതരായ ഉതുപ്പാൻ മറിയാമ്മ ദമ്പതികളുടെ മകൻ നീറിക്കാട് പിണക്കുഴത്തിൽ തോമസ് (88) ഫ്‌ലോറിഡയിൽ ഫെബ്രുവരി 16ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂർ പുളിക്കത്തൊട്ടിൽ കുടുംബാംഗമാണ്.
മക്കൾ: മേരിക്കുട്ടി പ്ലാങ്കൂടത്തിൽ, ഏലിയാമ്മ മറ്റത്തിൽപറമ്പിൽ, ആനി പാറാനിക്കൽ, ഗ്രേസി പുത്തൂപ്പള്ളിൽ, റോയി പിണക്കുഴത്തിൽ.
മരുമക്കൾ : ജേക്കബ്, ടൈനി, ബേബിച്ചൻ, ടോമി, എൽസി.
പൊതുദർശനം/മെമ്മോറിയൽ സർവീസ്: ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചർച്ചിൽ (1105 NW 6th Ave, Ft. Lauderdale, FL 33311).
സംസ്‌കാര ശുശ്രൂഷകൾ: ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചർച്ചിൽ. തുടർന്ന് ഹോളിവുഡ് മെമ്മോറിയൽ ഗാർഡൻസിൽ (3001 N. 72nd Ave., Hollywood, Fl) സംസ്‌കാരവും നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റോയ് 9544834990, ബേബിച്ചൻ 9549074863.
ജയപ്രകാശ് നായർ


