പോതാണ്ടി നാണുവിന് യാത്രയയപ്പ് നല്‍കി

അല്‍ ഖോബാര്‍: മുപ്പത്തിയഞ്ച് വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി പോതാണ്ടി നാണുവിന് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. പ്രമുഖ സ്വകാര്യ കമ്പനിയായ കാനു ഗ്രൂപ്പിലെ ജീവനക്കാരനായിരുന്ന നാണു ഒ ഐ സി സി ദമ്മാം റീജ്യണ്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടും ആയിരുന്നു. ജില്ലാ പ്രസിഡണ്ട്‌ വേണുഗോപാല്‍ തളിപ്പറമ്പിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് സമ്മേളനം റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ ബൈജു കുട്ടനാട് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ബിജു കണ്ണൂര്‍ നാണുവിന് നല്‍കി. ഇ.എം.ഷാജി, സക്കീര്‍ പറമ്പില്‍, അസ്‌ലം ഫെറോക്ക്, മമ്മു കോറളായി, മായിന്‍, സുധീര്‍ മുഹമ്മദ്‌, ഫാറൂഖ്, പ്രസാദ് വാഴയില്‍, ഹാരിസ്, മന്മഥന്‍ എന്നിവര്‍ സംസാരിച്ചു. പോതാണ്ടി നാണു മറുപടി പ്രസംഗം നടത്തി. മുസ്തഫാ നണിയൂര്‍ നംബ്രം സ്വാഗതവും സിറാജ് പൊയ്യില്‍ നന്ദിയും പറഞ്ഞു

Top